മിലാൻ: കോപ്പ ഇറ്റാലിയ ഫുട്ബോളിൽ യുവന്റസ് സെമിയിൽ. ക്വാർട്ടറിൽ 1-0ന് ലാസിയൊയെ തോൽപ്പിച്ചാണ് യുവന്റസിന്റെ സെമി പ്രവേശം. 44-ാം മിനിറ്റിൽ ബ്രെമറിന്റെ വകയായിരുന്നു യുവന്റസിന്റെ ജയം കുറിച്ച ഗോൾ.
സെമി ഫൈനലിൽ ഇന്റർ മിലാനാണ് യുവന്റസിന്റെ എതിരാളികൾ. അത്ലാന്തയെ (1-0) കീഴടക്കിയാണ് ഇന്റർ മിലാൻ സെമിയിൽ പ്രവേശിച്ചത്. മറ്റൊരു സെമിയിൽ ക്രെമോണെസെയും ഫിയൊറെന്റീനയും ഏറ്റുമുട്ടും.