+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി; ജ​ന​ശ​താ​ബ്ദി കൊ​ല്ലം​വ​രെ

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി​തി​രു​വ​ന​ന്ത​പു​രം സെ​ക്ഷ​നി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ര​ണ്ടു ട്ര​യി​നു​ക​ൾ പൂ​ർ​ണ​മാ​യും മൂ​ന്ന് ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യും റ​ദ്ദാ​
ട്രെ​യി​നു​ക​ൾ റ​ദ്ദാ​ക്കി; ജ​ന​ശ​താ​ബ്ദി കൊ​ല്ലം​വ​രെ
തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചു​വേ​ളി-​തി​രു​വ​ന​ന്ത​പു​രം സെ​ക്ഷ​നി​ൽ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ക്കു​ന്ന​തി​നാ​ൽ ര​ണ്ടു ട്ര​യി​നു​ക​ൾ പൂ​ർ​ണ​മാ​യും മൂ​ന്ന് ട്രെ​യി​നു​ക​ൾ ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

കൊ​ല്ലം-​ക​ന്യാ​കു​മാ​രി മെ​മു(06772), ക​ന്യാ​കു​മാ​രി-​കൊ​ല്ലം മെ​മു(06773) എ​ന്നീ ട്രെ​യി​നു​ക​ൾ നാ​ല്, അ​ഞ്ച്, ആ​റ്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ പൂ​ർ​ണ​മാ​യും റ​ദ്ദാ​ക്കി. ക​ണ്ണൂ​ർ-​തി​രു​വ​ന​ന്ത​പു​രം ജ​ന​ശ​താ​ബ്ദി നാ​ല്, ആ​റ്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ കൊ​ല്ല​ത്ത് സ​ർ​വീ​സ് അ​വ​സാ​നി​പ്പി​ക്കും.

തി​രു​വ​ന​ന്ത​പു​രം-​ക​ണ്ണൂ​ർ ജ​ന​ശ​താ​ബ്ദി ആ​റ്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് 3.47 ന് ​കൊ​ല്ല​ത്തു നി​ന്ന് സ​ർ​വീ​സ് ആ​രം​ഭി​ക്കും. കൊ​ച്ചു​വേ​ളി-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ്(06429) നാ​ല്, അ​ഞ്ച്, ആ​റ്, ഒ​ൻ​പ​ത് തീ​യ​തി​ക​ളി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് ഉ​ച്ച​യ്ക്ക് 1.55 ന് ​സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നും റെ​യി​ൽ​വേ അ​റി​യി​ച്ചു.
More in Latest News :