അമൃത്സർ: പഞ്ചാബിലെ അന്താരാഷ്ട്ര അതിർത്തിയിൽ മയക്കുമരുന്നുമായെത്തിയ പാക് ഡ്രോൺ അതിർത്തി സുരക്ഷാ സേന (ബിഎസ്എഫ്) വെടിവച്ചു വീഴ്ത്തി. വെള്ളിയാഴ്ച പുലർച്ചെ 2.30ഓടെയാണ് അമൃത്സർ സെക്ടറിലെ റിയർ കക്കർ അതിർത്തിക്ക് സമീപം ആളില്ലാ വിമാനം വെടിവച്ചിട്ടത്.
ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിലെ അതിർത്തി വേലിക്കും സീറോ ലൈനിനും ഇടയിലാണ് ഇന്ന് രാവിലെ ഡ്രോൺ കണ്ടെടുത്തത്. മൂന്നു കിലോ കൊക്കെയ്ൻ പാക്കറ്റ് ഇതിൽനിന്നും കണ്ടെടുത്തു.
ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിലെ അതിർത്തി വേലിക്കും സീറോ ലൈനിനും ഇടയിലാണ് ഇന്ന് രാവിലെ ഡ്രോൺ കണ്ടെടുത്തത്. മൂന്നു കിലോ കൊക്കെയ്ൻ പാക്കറ്റ് ഇതിൽനിന്നും കണ്ടെടുത്തു.