+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി വി​ല​ക്കി​യ​തി​ന്‍റെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം; കേ​ന്ദ്ര​ത്തി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്

ന്യൂ​ഡ​ല്‍​ഹി: ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​ക്കെ​തി​രാ​യ ഹ​ര്‍​ജി​ക​ളി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്. മോ​ദി​ക്കെ​തി​രാ​യ ബി​ബി​സി ഡോ​ക്യൂ​മെ​ന്‍റ​റി​ക്ക് രാ​ജ്യ​ത്ത് വി​ല​ക്
ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി വി​ല​ക്കി​യ​തി​ന്‍റെ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്ക​ണം; കേ​ന്ദ്ര​ത്തി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്
ന്യൂ​ഡ​ല്‍​ഹി: ബി​ബി​സി ഡോ​ക്യു​മെ​ന്‍റ​റി​ക്കെ​തി​രാ​യ ഹ​ര്‍​ജി​ക​ളി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന് സു​പ്രീം​കോ​ട​തി നോ​ട്ടീ​സ്. മോ​ദി​ക്കെ​തി​രാ​യ ബി​ബി​സി ഡോ​ക്യൂ​മെ​ന്‍റ​റി​ക്ക് രാ​ജ്യ​ത്ത് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്താ​ന്‍ കേ​ന്ദ്രം തീ​രു​മാ​ന​മെ​ടു​ത്ത​തി​ന്‍റെ യ​ഥാ​ര്‍​ഥ രേ​ഖ​ക​ള്‍ ഹാ​ജ​രാ​ക്കാ​നാ​ണ് കോ​ട​തി നി​ര്‍​ദേ​ശം.

മൂ​ന്നാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ല്‍​കാ​നാ​ണ് നോ​ട്ടീ​സി​ല്‍ പ​റ​യു​ന്ന​ത്. ഡോ​ക്യു​മെ​ന്‍റ​റി​ക്ക് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തി​നെ​തി​രെ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി പ​രി​ഗ​ണി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കോ​ട​തി ന​ട​പ​ടി.

അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​വ​ര്‍​ക്ക് അ​നു​കൂ​ല​മ​ല്ല എ​ന്ന​തു​കൊ​ണ്ട് ഡോ​ക്യു​മെ​ന്‍റ​റി വി​ല​ക്കാ​നാ​കി​ല്ല, വി​ല​ക്ക് ഏ​ര്‍​പ്പെ​ടു​ത്തി​യ ഉ​ത്ത​ര​വ് പ​ര​സ്യ​പ്പെ​ടു​ത്തി​യി​ല്ല തു​ട​ങ്ങി​യ വാ​ദ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് ഹ​ര്‍​ജി​ക്കാ​ര്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്‍.​റാം, മു​തി​ര്‍​ന്ന അ​ഭി​ഭാ​ഷ​ക​ന്‍ പ്ര​ശാ​ന്ത് ഭൂ​ഷ​ണ്‍, തൃ​ണ​മൂ​ല്‍ എം.​പി. മ​ഹു​വ മോ​യി​ത്ര എ​ന്നി​വ​രു​ടേ​താ​യി​രു​ന്നു ആ​ദ്യ ഹ​ര്‍​ജി. അ​ഭി​ഭാ​ഷ​ക​നാ​യ എം.​എ​ല്‍.​ശ​ര്‍​മ​യു​ടേ​താ​ണ് ര​ണ്ടാം ഹ​ര്‍​ജി.

ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന, എം.​എം.​സു​ന്ദ​രേ​ശ് എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചാ​ണ് ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​ത്. ഹ​ര്‍​ജി വീ​ണ്ടും ഏ​പ്രി​ലി​ല്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി പ​റ​ഞ്ഞു.
More in Latest News :