ന്യൂഡല്‍ഹി: കൊളീജിയം ശിപാര്‍ശ ചെയ്ത അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടന്‍ നടത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. കഴിഞ്ഞ ഡിസംബറില്‍ സുപ്രീം കോടതി കൊളീജിയം സര്‍ക്കാരിന് കൈമാറിയ ശിപാര്‍ശയിലാണ് നടപടി സ്വീകരിക്കുക.
ജഡ്ജി നിയമനം സംബന്ധിച്ച കൊളീജിയം ശിപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അനന്തമായി നീട്ടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുന്നതിനിടയിലാണ് കേന്ദ്രം ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റീസ് എസ്.കെ.കൗള്‍, എ.എസ്.ഓക എന്നിവരാണ് ഹര്‍ജി പരിഗണിച്ചത്.
ഹൈക്കോടതി ജഡ്ജിമാരുടെ സ്ഥലംമാറ്റ ശിപാര്‍ശകള്‍ കേന്ദ്രം അനന്തമായി നീട്ടുന്നതിലും കോടതി അതൃപ്തി പ്രകടിപ്പിച്ചു. കടുത്ത തീരുമാനം എടുക്കാന്‍ ഇടവരുത്തരുതെന്ന് കോടതി മുന്നറിയിപ്പ് നല്കി.
ഹൈക്കോടതി ജഡ്ജിമാരായ പങ്കജ് മിത്തല്‍, സഞ്ജയ് കരോള്‍, പി.വി.സഞ്ജയ് കുമാര്‍, അഹ്സനുദ്ദീന്‍ അമാനുള്ള, മനോജ് മിശ്ര എന്നിവരുടെ പേരുകളാണ് ഡിസംബറില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി കൊളീജിയം കൈമാറിയത്. ഇവര്‍ സത്യപ്രജ്ഞ ചെയ്ത് അധികാരമേറ്റാല്‍ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 32 ആകും.
ചീഫ് ജസ്റ്റീസ് ഉള്‍പ്പെടെ 34 ആണ് സുപ്രീംകോടതി ജഡ്ജിമാരുടെ അംഗീകൃത അംഗബലം.