ബാങ്കോക്ക്: തായ്ലൻഡ് മാസ്റ്റേഴ്സ് ബാഡ്മിന്റൺ പുരുഷ വിഭാഗത്തിൽ ആവേശകരമായ ജയവുമായി ഇന്ത്യയുടെ സായി പ്രണീത് ക്വാർട്ടറിൽ കടന്നു. രണ്ടാം റൗണ്ട് മത്സരത്തിൽ കൊറിയൻ താരം ഹൈയോക്ക് ജിൻ ജിയോണിനെ തോൽപ്പിച്ചു.
മത്സരത്തിൽ ജിയോണിനെ 24-22, 7-21, 22-20 എന്ന സ്കോറിനാണ് പ്രണീത് തോൽപ്പിച്ചത്. ആദ്യ ഗെയിം നേടിയ പ്രണീത് രണ്ടാം ഗെയിമിൽ നിറം മങ്ങി. എങ്കിലും പതറാതെ പൊരുതിയ താരം മൂന്നാം ഗെയിമിൽ വിജയം നേടുകയായിരുന്നു.