+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​ണൈ​റ്റ​ഡ് താ​രം ഗ്രീ​ൻ​വു​ഡി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സ് പി​ൻ​വ​ലി​ച്ചു

ല​ണ്ട​ൻ: ലൈം​ഗി​കാ​ത്രി​ക ആ​രോ​പ​ണം നേ​രി​ടു​ന്ന ഇം​ഗ്ലി​ഷ് ഫു​ട്ബോ​ൾ താ​രം മേ​സ​ൺ ഗ്രീ​ൻ​വു​ഡി​നെ​തി​രാ​യ കേ​സുകൾ പി​ൻ​വ​ലി​ച്ചു. പ്ര​ധാ​ന സാ​ക്ഷി​ക​ളി​ലൊ​രാ​ൾ കൂ​റു​മാ​റി​യ​താ​യും പു​തി​യ തെ​ളി​വു​ക
യു​ണൈ​റ്റ​ഡ് താ​രം ഗ്രീ​ൻ​വു​ഡി​നെ​തി​രാ​യ പീ​ഡ​ന​ക്കേ​സ് പി​ൻ​വ​ലി​ച്ചു
ല​ണ്ട​ൻ: ലൈം​ഗി​കാ​ത്രി​ക ആ​രോ​പ​ണം നേ​രി​ടു​ന്ന ഇം​ഗ്ലി​ഷ് ഫു​ട്ബോ​ൾ താ​രം മേ​സ​ൺ ഗ്രീ​ൻ​വു​ഡി​നെ​തി​രാ​യ കേ​സുകൾ പി​ൻ​വ​ലി​ച്ചു. പ്ര​ധാ​ന സാ​ക്ഷി​ക​ളി​ലൊ​രാ​ൾ കൂ​റു​മാ​റി​യ​താ​യും പു​തി​യ തെ​ളി​വു​ക​ൾ പ്ര​കാ​രം പീ​ഡ​ന​ക്കു​റ്റം നി​ല​നി​ൽ​ക്കി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ് പി​ൻ​വ​ലി​ച്ച​ത്.

2022 ജ​നു​വ​രി​യി​ലാ​ണ് ഗ്രീ​ൻ​വു​ഡി​നെ​തി​രെ മുൻ കാമുകി ഓ​ൺ​ലൈ​നി​ലൂ​ടെ പീ​ഡ​ന​പ​രാ​തി ഉ​ന്ന​യി​ച്ച​ത്. തു​ട​ർ​ന്ന് താ​ര​ത്തെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

പീ​ഡ​ന​ശ്ര​മം, ശാ​രീ​രി​ക ആ​ക്ര​മ​ണം, അ​നു​വാ​ദ​മി​ല്ലാ​തെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് ഗ്രീ​ൻ​വു​ഡി​നെ​തി​രെ ചു​മ​ത്തി​യ​ത്. 2018 മു​ത​ൽ 2021 വ​രെ​യു​ള്ള കാ​ല​ത്താ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​ങ്ങ​ൾ ന​ട​ന്ന​തെ​ന്ന് പ​രാ​തി​ക്കാ​രി അ​റി​യി​ച്ചി​രു​ന്നു.

പു​തി​യ തെ​ളി​വു​ക​ളും വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളും അ​നു​സ​രി​ച്ച് കേ​സ് പി​ൻ​വ​ലി​ക്കു​ക​യാ​ണെ​ന്നും ഗ്രീ​ൻ​വു​ഡി​നെ​തി​രെ ആ​ർ​ക്കെ​ങ്കി​ലും പ​രാ​തി​യു​ണ്ടെ​ങ്കി​ൽ ധൈ​ര്യ​പൂ​ർ​വം മു​ന്നോ​ട്ട് വ​രാ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

കേ​സ് ചാ​ർ​ജ് ചെ​യ്ത​ത് മു​ത​ൽ മാ​ഞ്ച​സ്റ്റ​ർ യു​ണൈ​റ്റ​ഡ് നി​ര​യി​ൽ നി​ന്ന് ഗ്രീ​ൻ​വു​ഡി​നെ ഒ​ഴി​വാ​ക്കി​യി​രു​ന്നു. കേ​സി​ന് പി​ന്നാ​ലെ സ്പോ​ർ​ട്സ് ഉ​പ​ക​ര​ണ നി​ർ​മാ​താ​ക്ക​ളാ​യ നൈ​ക്കി​യും ഫി​ഫ ഓ​ൺ​ലൈ​ൻ ഗെ​യിം നി​ർ​മാ​താ​ക്ക​ളാ​യ ഇ​എ സ്പോ​ർ​ട്സും താ​ര​വു​മാ​യു​ള്ള ക​രാ​ർ ഉ​പേ​ക്ഷി​ച്ചി​രു​ന്നു.
More in Latest News :