+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഛത്തി​സ്ഗ​ഡി​ൽ ഏ​ഴ് ന​ക്സ​ൽ പ്ര​വ​ർ​ത്ത​ക​രെ പി​ടി​കൂ​ടി

റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ സു​ഖ്മ​യി​ൽ ഏ​ഴ് ന​ക്സ​ൽ പ്ര​വ​ർ​ത്ത​രെ പി​ടി​കൂ​ടി. നിരോധിത സംഘടനയായ സി​പി​ഐ മാ​വോ​യി​സ്റ്റിന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ സ​ത്യം, ജോ​ഗ, മാ​ടി​വി മാം​ഗ, മാ​ഡ​കം ഐ​ഥ, കി​കി​ടി ജ
ഛത്തി​സ്ഗ​ഡി​ൽ ഏ​ഴ് ന​ക്സ​ൽ പ്ര​വ​ർ​ത്ത​ക​രെ പി​ടി​കൂ​ടി
റാ​യ്പൂ​ർ: ഛത്തി​സ്ഗ​ഡി​ലെ സു​ഖ്മ​യി​ൽ ഏ​ഴ് ന​ക്സ​ൽ പ്ര​വ​ർ​ത്ത​രെ പി​ടി​കൂ​ടി. നിരോധിത സംഘടനയായ സി​പി​ഐ - മാ​വോ​യി​സ്റ്റിന്‍റെ പ്ര​വ​ർ​ത്ത​ക​രാ​യ സ​ത്യം, ജോ​ഗ, മാ​ടി​വി മാം​ഗ, മാ​ഡ​കം ഐ​ഥ, കി​കി​ടി ജോ​ഗ, വാ​ൻ​ഡോ ഉം​ഗ, ക​ൽ​മു ഭീം ​എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

സി​ആ​ർ​പി​എ​ഫും ഛത്തി​സ്ഗ​ഡ് പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കൊ​ണ്ട​വൈ ഗ്രാ​മ​ത്തി​ൽ നി​ന്നാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്. രാ​ത്രി മു​ഴു​വ​ൻ പ്ര​ദേ​ശം നി​രീ​ക്ഷി​ച്ച ശേ​ഷം ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്.

മാ​വോ​യി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നി​മ്മ​ല​ഗു​ഡെം പ്രാ​ദേ​ശി​ക കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്നും അ​റ​സ്റ്റി​ലാ​യ​വ​ർ സം​ഘ​ട​ന​യു​ടെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
More in Latest News :