+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ജ​യ് ന​മ്മു​ടെ കു​ട്ടി, വി​ശ്വ​സി​ക്കാം; ഇ​ട​നി​ല​ക്കാ​ര​നെ മ​ദ്യ​വ്യ​വ​സാ​യി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി കേ​ജ​രി​വാ​ൾ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​യി​ലൂ​ടെ ല​ഭി​ച്ച പ​ണം ആം ​അ​ദ്മി പാ​ർ​ട്ടി ഗോ​വ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. കേ​സി
വി​ജ​യ് ന​മ്മു​ടെ കു​ട്ടി, വി​ശ്വ​സി​ക്കാം; ഇ​ട​നി​ല​ക്കാ​ര​നെ മ​ദ്യ​വ്യ​വ​സാ​യി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി കേ​ജ​രി​വാ​ൾ
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ദ്യ​ന​യ അ​ഴി​മ​തി​യി​ലൂ​ടെ ല​ഭി​ച്ച പ​ണം ആം ​അ​ദ്മി പാ​ർ​ട്ടി ഗോ​വ​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്ന് എ​ൻ​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ്. കേ​സി​ൽ ഇ​ഡി ന​ൽ​കി​യ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​ത്തി​ലാ​ണ് ഗു​രു​ത​ര ആ​രോ​പ​ണ​മു​ള്ള​ത്.

അ​ഴി​മ​തി​യു​ടെ മു​ഖ്യ​സൂ​ത്ര​ധാ​ര​ൻ മ​ല​യാ​ളി വ്യ​വ​സാ​യി വി​ജ​യ് നാ​യ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ 100 കോ​ടി​യി​ലേ​റെ സ​മാ​ഹ​രി​ച്ചെ​ന്നും ഇ​ഡി പ​റ​യു​ന്നു. ഈ ​പ​ണ​ത്തി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ഗോ​വ തെ​ര​ഞ്ഞെ​ടു​പ്പി​ന് ഉ​പ​യോ​ഗി​ച്ച​ത്.

കേ​ജ​രി​വാ​ളും മ​ദ്യ വ്യ​വ​സാ​യി​യും ത​മ്മി​ൽ ഫോ​ണി​ൽ സം​സാ​രി​ച്ച​തി​ന് തെ​ളി​വു​ണ്ടെ​ന്നും ഇ​ഡി പ​റ​യു​ന്നു. ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ച​ത് വി​ജ​യ് നാ​യ​രു​ടെ ഫോ​ൺ ആ​ണെ​ന്നും കു​റ്റ​പ​ത്ര​ത്തി​ലു​ണ്ട്. ഇ​ൻ​ഡോ​സ്പി​രി​റ്റ്സ് മേ​ധാ​വി സ​മീ​ർ മ​ഹേ​ന്ദ്രു​വു​മാ​യാ​ണ് കേ​ജ​രി​വാ​ൾ സം​സാ​രി​ച്ച​ത്.

എ​എ​പി​യു​ടെ പ്ര​ചാ​ര​ണ വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള വി​ജ​യ് നാ​യ​ർ ത​ന്‍റെ ഫോ​ണി​ൽ‌ വീ​ഡി​യോ കോ​ളി​ലൂ​ടെ​യാ​ണ് സ​മീ​റു​മാ​യി സം​സാ​രി​ക്കാ​ൻ കേ​ജ​രി​വാ​ളി​ന് അ​വ​സ​രം ഒ​രു​ക്കി​യ​ത്.

സം​ഭാ​ഷ​ണ​ത്തി​നി​ടെ വി​ജ​യ് ത​ന്‍റെ കു​ട്ടി​യാ​ണെ​ന്നും അ​വ​നെ വി​ശ്വ​സി​ച്ച് മു​ന്നോ​ട്ടു​പോ​ക​ണ​മെ​ന്നും കേ​ജ​രി​വാ​ൾ സ​മീ​റി​നോ​ട് പ​റ​ഞ്ഞ​താ​യും ഇ​ഡി കു​റ്റ​പ​ത്ര​ത്തി​ൽ ആ​രോ​പി​ക്കു​ന്നു.
More in Latest News :