കൊച്ചി: തോപ്പുംപടിയിലെ ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. ടോപ്പ് ഫോം ഹോട്ടൽ ജീവനക്കാരായ അഫ്താബ്, സഖ്ലൈൻ എന്നിവർക്കാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഗുരുതരമല്ല.
ഉന്ന് ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. ഹോട്ടലിന്റെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന സിലിണ്ടർ പൊടുന്നനേ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനം നടന്നയുടൻ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയവർ ചിതറിയോടി.
തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായതെന്നും പ്രദേശം സുരക്ഷിതമാക്കിയെന്നും അഗ്നിരക്ഷാ സേന അറിയിച്ചു.