തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച കൂടിയെന്ന് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സാമ്പത്തിക വളര്‍ച്ച 12.1 ശതമാനം കൂടി. പത്ത് വര്‍ഷത്തിനിടെയുള്ള ഏറ്റവും ഉയര്‍ന്ന വളര്‍ച്ചാനിരക്കാണിത്.
നാളെ ബജറ്റവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് സംസ്ഥാനത്തിന്റെ പൊതു സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ നിയമസഭയുടെ മേശപ്പുറത്ത് വച്ചത്.
സംസ്ഥാനത്തിന്റെ ആഭ്യന്തര കടം മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.67 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സംസ്ഥാനത്തിന്റെ പൊതു കടബാധ്യതയില്‍ 95.93 ശതമാനവും ആഭ്യന്തര കടമാണ്.
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി തുടര്‍ന്നേക്കാമെന്നാണ് റിപ്പോര്‍ട്ട് നല്കുന്ന സൂചന. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളാണ് സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണമെന്നും റിപ്പോര്‍ട്ടിലുണ്ട്.