+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അദാനിയുടെ "പെരുപ്പിച്ച് കാണിക്കൽ' പാർലമെന്‍റിൽ; ഇരുസഭകളും നിർത്തിവച്ചു

ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം. ലോക്സഭയിലും രാജ്യസഭയിലും ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവച്ചു. പ്രതിപക്ഷ ബഹളത
അദാനിയുടെ
ന്യൂഡൽഹി: അദാനി ഗ്രൂപ്പിനെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് സംയുക്ത പാർലമെന്‍ററി സമിതി അന്വേഷിക്കണമെന്ന് പ്രതിപക്ഷം. ലോക്സഭയിലും രാജ്യസഭയിലും ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളംവച്ചു.

പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്‍റിന്‍റെ ഇരുസഭകളും ഉച്ചയ്ക്ക് രണ്ടുവരെ നിർത്തിവച്ചിരിക്കുകയാണ്. സാംബിയയിൽ നിന്നുള്ള പാർലമെന്‍റ് പ്രതിനിധി സംഘത്തെ സ്പീക്കർ ഓം ബിർള സ്വാഗതം ചെയ്യുകയും ചോദ്യോത്തരവേള ആരംഭിക്കുകയും ചെയ്തതോടെയാണ് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിപക്ഷത്തെ ചില അംഗങ്ങൾ നടുത്തളത്തിലിറങ്ങുകയും ചെയ്തു. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് സ്പീക്കർ പറഞ്ഞു. പ്രതിപക്ഷം സഭ സുഗമമായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും പാർലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ആവശ്യപ്പെട്ടു.

നേരത്തേ, സഭാ സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് നയരൂപീകരണ സമിതി യോഗം ചേർന്നിരുന്നു. അദാനി ഗ്രൂപ്പിന്‍റെ നിയമവിരുദ്ധ നടപടികളോട് മോദി സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതിനെതിരേ പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
More in Latest News :