+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അദാനിയുടെ വെട്ടിപ്പ്: സഭ പ്രക്ഷുബ്ധമാക്കാൻ കോൺഗ്രസ്, മോദി സർക്കാർ വിയർക്കും

ന്യൂഡൽഹി: അദാനി വിഷയം പാർലമെന്‍റിൽ ഉന്നയിക്കാനൊരുങ്ങി കോൺഗ്രസ്. ഇതു സംബന്ധിച്ച് സഭാ സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് നയരൂപീകരണ സമിതി യോഗം ചേർന്നു. അദാനി ഗ്രൂപ്പിന്‍റെ നിയമവിരുദ്ധ നടപടികളോട് മോ
അദാനിയുടെ വെട്ടിപ്പ്: സഭ പ്രക്ഷുബ്ധമാക്കാൻ കോൺഗ്രസ്, മോദി സർക്കാർ വിയർക്കും
ന്യൂഡൽഹി: അദാനി വിഷയം പാർലമെന്‍റിൽ ഉന്നയിക്കാനൊരുങ്ങി കോൺഗ്രസ്. ഇതു സംബന്ധിച്ച് സഭാ സമ്മേളനത്തിന് മുന്നോടിയായി കോൺഗ്രസ് നയരൂപീകരണ സമിതി യോഗം ചേർന്നു.

അദാനി ഗ്രൂപ്പിന്‍റെ നിയമവിരുദ്ധ നടപടികളോട് മോദി സർക്കാർ കണ്ണടയ്ക്കുകയാണെന്നും ഇതിനെതിരേ പാർലമെന്‍റിൽ ശക്തമായ പ്രതിഷേധം ഉയരണമെന്നും കോൺഗ്രസ് അറിയിച്ചു.

അതേസമയം, ഈ വിഷയത്തിൽ മോദി സർക്കാരിന്‍റെ പ്രതികരണം എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ഹി​ൻ​ഡ​ൻബ​ർ​ഗ് റി​പ്പോ​ർ​ട്ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ശ​ങ്ക​ക​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ അദാനി ഓഹരികൾ ദിനംപ്രതി ഇടിയുകയാണ്. ബജറ്റ് ദിനത്തിലും അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സി​ന്‍റെ ഓ​ഹ​രി​ക​ൾ കൂപ്പുകുത്തി.
More in Latest News :