+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നോട്ടുകളില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം നീക്കം ചെയ്യാനൊരുങ്ങി ഓസ്ട്രേലിയ

സിഡ്നി: തങ്ങളുടെ നോട്ടുകളില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം നീക്കാനൊരുങ്ങി ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ അഞ്ച് ഡോളര്‍ കറന്‍സി നോട്ടില്‍ നിന്ന് ബ്രിട്ടീഷ് രാജവാഴ്ചയുടെ രൂപം നീക്കം ചെയ്യാനാണ് തീരുമാനം
നോട്ടുകളില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം നീക്കം ചെയ്യാനൊരുങ്ങി ഓസ്ട്രേലിയ
സിഡ്നി: തങ്ങളുടെ നോട്ടുകളില്‍ നിന്ന് എലിസബത്ത് രാജ്ഞിയുടെ ചിത്രം നീക്കാനൊരുങ്ങി ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ അഞ്ച് ഡോളര്‍ കറന്‍സി നോട്ടില്‍ നിന്ന് ബ്രിട്ടീഷ് രാജവാഴ്ചയുടെ രൂപം നീക്കം ചെയ്യാനാണ് തീരുമാനം.

എലിസബത്ത് രാജ്ഞിയുടെ ഛായാചിത്രത്തിന് പകരം നോട്ടില്‍ തദ്ദേശീയ സംസ്കാരത്തിന്‍റെ ചരിത്രത്തെ പ്രതിഫലിപ്പിക്കുന്ന പുതിയ രൂപകല്പന നല്‍കുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഓസ്ട്രേലിയ പ്രസ്താവനയില്‍ പറഞ്ഞു.

ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, യുകെയ്ക്ക് പുറത്തുള്ള 12 കോമണ്‍വെല്‍ത്ത് രാജ്യങ്ങൾ എന്നിവിടങ്ങളിലും രാഷ്ട്രത്തലവനാണ് ബ്രിട്ടീഷ് രാജാവ്. എന്നാല്‍ ഇതൊരു ആലങ്കാരിക പദവി മാത്രമാണ്.

പുതിയ രൂപകല്പനയിലും നോട്ടിന്‍റെ മറുവശത്ത് ഓസ്ട്രേലിയന്‍ പാര്‍ലമെന്‍റിന്‍റെ ചിത്രം നിലനിര്‍ത്തും. പുതിയ നോട്ട് രൂപകല്‍പന ചെയ്ത് അച്ചടിക്കാന്‍ വര്‍ഷങ്ങളെടുക്കും. അതുവരെ നിലവിലെ നോട്ട് തന്നെ ഉപയോഗിക്കും.
More in Latest News :