+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭ​ക്ഷ്യ സു​ര​ക്ഷാ പരിശോധന; നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: "കേ​ര​ളം സു​ര​ക്ഷി​ത ഭ​ക്ഷ​ണ ഇ​ടം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 247 പ​രി​ശോ​ധ​ന​ക​ൾ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ
ഭ​ക്ഷ്യ സു​ര​ക്ഷാ പരിശോധന; നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു
തി​രു​വ​ന​ന്ത​പു​രം: "കേ​ര​ളം സു​ര​ക്ഷി​ത ഭ​ക്ഷ​ണ ഇ​ടം' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി 247 പ​രി​ശോ​ധ​ന​ക​ൾ ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് ന​ട​ത്തി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ർ​ജ്. ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളും വൃ​ത്തി​ഹീ​ന​മാ​യി പ്ര​വ​ർ​ത്തി​ച്ച ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടെ നാ​ല് സ്ഥാ​പ​ന​ങ്ങ​ൾ അ​ട​പ്പി​ച്ചു.

കൊ​ല്ലം ജി​ല്ല​യി​ലെ ര​ണ്ട് സ്ഥാ​പ​ന​ങ്ങ​ളും മ​ല​പ്പു​റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലെ ഓ​രോ സ്ഥാ​പ​ന​വു​മാ​ണ് അ​ട​പ്പി​ച്ച​ത്. ന്യൂ​ന​ത​ക​ൾ ക​ണ്ടെ​ത്തി​യ 56 സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ പ​രി​ഹ​രി​ക്കു​ന്ന​തി​ന് നോ​ട്ടീ​സ് ന​ൽ​കി. 39 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന​യ്ക്കാ​യി അ​യ​ച്ചു.

റി​പ്പോ​ർ​ട്ട് ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​യ്ക്കും. ഹെ​ൽ​ത്ത് കാ​ർ​ഡി​ന് ഫെ​ബ്രു​വ​രി 15 വ​രെ സാ​വ​കാ​ശം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ​രി​ശോ​ധ​ന​ക​ൾ ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.
More in Latest News :