+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗി​ല്ലി​ന്‍റെ ത​ല്ലി​ൽ പ​ത​റി കി​വീ​സ്; ഇന്ത്യക്ക് മികച്ച സ്കോർ

അ​ഹ​മ്മ​ദാ​ബാ​ദ്: കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​ന്നി സെ​ഞ്ചു​റി കു​റി​ച്ച് ടീ​മി​ലെ "കു​ട്ടി' താ​രം ശു​ഭ്മാ​ൻ ഗി​ൽ നി​റ​ഞ്ഞാ​ടി​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ. നി​ശ്ചി​ത ഓ​വ​റി​ൽ നാ​ല് വി
ഗി​ല്ലി​ന്‍റെ ത​ല്ലി​ൽ പ​ത​റി കി​വീ​സ്; ഇന്ത്യക്ക് മികച്ച സ്കോർ
അ​ഹ​മ്മ​ദാ​ബാ​ദ്: കു​ട്ടി​ക്രി​ക്ക​റ്റി​ലെ ക​ന്നി സെ​ഞ്ചു​റി കു​റി​ച്ച് ടീ​മി​ലെ "കു​ട്ടി' താ​രം ശു​ഭ്മാ​ൻ ഗി​ൽ നി​റ​ഞ്ഞാ​ടി​യ മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ക്ക് മി​ക​ച്ച സ്കോ​ർ. നി​ശ്ചി​ത ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 234 റ​ൺ​സെ​ടു​ത്ത ഇ​ന്ത്യ, 1 -1 എ​ന്ന നി​ല​യി​ൽ തു​ട​രു​ന്ന മൂ​ന്ന് മ​ത്സ​ര പ​ര​മ്പ​ര കൈ​വി​ടി​ല്ലെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഇ​ന്നിം​ഗ്സ് അ​വ​സാ​നി​പ്പി​ച്ച​ത്.

63 പ​ന്തി​ൽ 12 ‌ഫോ​റു​ക​ളും ഏ​ഴ് സി​ക്സ​റു​ക​ളു​മാ​യി മൊ​ട്ടേ​ര സ്റ്റേ​ഡി​യ​ത്തി​ലെ വി​ശാ​ല​മാ​യ ഔ​ട്ട്ഫീ​ൽ​ഡി​നെ നി​സാ​ര​വ​ൽ​ക്ക​രി​ച്ച ഗി​ല്ലി​ന്‍റെ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്. പു​റ​ത്താ​കാ​തെ 126 റ​ൺ​സ് നേ​ടി​യ ഗി​ൽ, നാ​ലാം വി​ക്ക​റ്റി​ൽ നാ​യ​ക​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്കൊ​പ്പം(30) നേ​ടി​യ 103 റ​ൺ​സാ​ണ് ഇ​ന്ത്യ​യെ മി​ക​ച്ച സ്കോ​റി​ലെ​ത്തി​ച്ച​ത്.

ര​ണ്ടാം ഓ​വ​റി​ലെ ര​ണ്ടാം പ​ന്തി​ൽ ഇ​ഷാ​ൻ കി​ഷ​നെ(1) ന​ഷ്ട​മാ​യ നീ​ല​പ്പ​ട​യു​ട‌െ ബാ​റ്റിം​ഗ് പ​ത​റു​മെ​ന്ന് തോ​ന്നി​പ്പി​ച്ചെ​ങ്കി​ലും രാ​ഹു​ൽ ത്രി​പാ​ഠി(44) ഗി​ല്ലി​ന് മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ(24) ബ്രേസ്‌വെല്ലിന്‍റെ ആ​ക്രോ​ബാ​റ്റി​ക് ക്യാ​ച്ചി​ലൂ​ടെ പു​റ​ത്താ​ക്കി​യ കി​വീ​സി​ന് ഗി​ല്ലെ​ന്ന യാ​ഗാ​ശ്വ​ത്തെ ഒ​രു​ത​ര​ത്തി​ലും പി​ടി​ച്ചു​കെ​ട്ടാ​ൻ സാ​ധി​ച്ചി​ല്ല.

കി​വീ​സി​നാ​യി ഡാ​രി​ൽ മി​ച്ച​ൽ, ഇ​ഷ് സോ​ധി, ബ്ലെ​യ​ർ ടി​ക്ന​ർ, മൈ​ക്ക​ൾ ബ്രേ​സ്‌​വെ​ൽ എ​ന്നി​വ​ർ ഓ​രോ വി​ക്ക​റ്റ് വീ​തം നേ​ടി.
More in Latest News :