+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ർ​വ​സ്പ​ർ​ശി​യാ​യ ബ​ജ​റ്റ്, കാ​ർ​ഷി​ക രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റമുണ്ടാകുമെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് എ​ല്ലാ മേ​ഖ​ല​ക​ളേ​യും സ്പ​ർ​ശി​ക്കു​ന്ന​തും രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ക​രു​ത്തേ​കു​ന്ന​തു​മാ​ണെ​ന
സ​ർ​വ​സ്പ​ർ​ശി​യാ​യ ബ​ജ​റ്റ്, കാ​ർ​ഷി​ക രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റമുണ്ടാകുമെന്ന് കെ. ​സു​രേ​ന്ദ്ര​ന്‍
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​ ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് എ​ല്ലാ മേ​ഖ​ല​ക​ളേ​യും സ്പ​ർ​ശി​ക്കു​ന്ന​തും രാ​ജ്യ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്ക് ക​രു​ത്തേ​കു​ന്ന​തു​മാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​ സു​രേ​ന്ദ്ര​ൻ.

പ​ത്ത് ല​ക്ഷം കോ​ടി അ​ടി​സ്ഥാ​ന വി​ക​സ​ന​ത്തി​ന് മാ​റ്റി​വ​ച്ച​തോ​ടെ രാ​ജ്യ​ത്ത് വ​ലി​യ​തോ​തി​ൽ തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ വ​ർ​ധി​പ്പി​ക്കു​മെ​ന്നു​റ​പ്പാ​യി. മൂ​ല​ധ​ന നി​ക്ഷേ​പം 33 ശ​ത​മാ​നം വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത് യു​വാ​ക്ക​ൾ​ക്ക് ഏ​റെ ഗു​ണ​ക​ര​മാ​വും. മാ​ത്ര​മ​ല്ല 47 ല​ക്ഷം യു​വാ​ക്ക​ൾ​ക്ക് മൂ​ന്നു​വ​ർ​ഷം സ്റ്റൈ​ഫ​ന്‍റോ​ടെ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത് തൊ​ഴി​ല​ന്വേ​ഷ​ക​ർ​ക്ക് വ​ലി​യ ആ​ശ്വാ​സ​ക​ര​മാ​ണ്.

ബ​ജ​റ്റ് കാ​ർ​ഷി​ക രം​ഗ​ത്ത് വി​പ്ല​വ​ക​ര​മാ​യ മാ​റ്റം ഉ​ണ്ടാ​ക്കു​മെ​ന്നു​റ​പ്പാ​ണ്. കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ സ്റ്റാ​ർ​ട്ട​പ്പ് ആ​രം​ഭി​ക്കു​ന്ന​ത് കാ​ർ​ഷി​ക ഉ​ൽ​പാ​ദ​നം വ​ർ​ധി​ക്കു​ന്ന​തി​നും മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ മാ​ർ​ക്ക​റ്റിം​ഗി​നും ക​ർ​ഷ​ക​രെ സ​ഹാ​യി​ക്കും.

ക​ർ​ഷ​ക​ർ​ക്ക് 20 ല​ക്ഷം കോ​ടി രൂ​പ​യു​ടെ കാ​ർ​ഷി​ക വാ​യ്പ ന​ൽ​കു​ന്ന​ത് കാ​ർ​ഷി​ക മേ​ഖ​ല​യോ​ടു​ള്ള ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​രി​ന്‍റെ ക​രു​ത​ലാ​ണ് കാ​ണി​ക്കു​ന്ന​ത്. ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ മേ​ഖ​ല​യ്ക്ക് 220 കോ​ടി മാ​റ്റി​വ​ച്ച​തും സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന് കെ.​സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.
More in Latest News :