+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​മ​യ​വും തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്താ​ത്ത ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ നിരോധിച്ചു

തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ട സ​മ​യം വ്യ​ക്ത​മാ​യി സൂ​ചി​പ്പി​ക്കു​ന്ന സ്ലി​പ്പ്/​സ്റ്റി​ക്ക​ർ ഇ​ല്ലാ​തെ ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ൾ വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ച്ച് ഭ​ക്ഷ്യ​സു​
സ​മ​യ​വും തീ​യ​തി​യും രേ​ഖ​പ്പെ​ടു​ത്താ​ത്ത ഭ​ക്ഷ​ണ​പ്പൊ​തി​ക​ൾ നിരോധിച്ചു
തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ​ണം ക​ഴി​ക്കേ​ണ്ട സ​മ​യം വ്യ​ക്ത​മാ​യി സൂ​ചി​പ്പി​ക്കു​ന്ന സ്ലി​പ്പ്/​സ്റ്റി​ക്ക​ർ ഇ​ല്ലാ​തെ ത​യാ​റാ​ക്കി​യ ഭ​ക്ഷ​ണ പാ​ക്ക​റ്റു​ക​ൾ വി​ൽ​ക്കു​ന്ന​ത് നി​രോ​ധി​ച്ച് ഭ​ക്ഷ്യ​സു​ര​ക്ഷ ക​മ്മീ​ഷ​ണ​ർ ഉ​ത്ത​ര​വി​ട്ടു. ഭ​ക്ഷ​ണം പാ​ച​കം ചെ​യ്ത് ര​ണ്ട് മ​ണി​ക്കൂ​റി​നു​ള്ളി​ൽ ക​ഴി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​മു​ള്ള സ്ലി​പ്പ്/​സ്റ്റി​ക്ക​റു​ള ഭ​ക്ഷ​ണ പൊ​തി​ക​ളാ​യി​രി​ക്ക​ണം ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കേ​ണ്ട​ത്.

ഭ​ക്ഷ്യ സു​ര​ക്ഷ മാ​ന​ദ​ണ്ഡ പ്ര​കാ​രം ഭ​ക്ഷ​ണം ത​യാ​റാ​ക്കി​യ​തി​നു ശേ​ഷം അ​ത് എ​ത്തി​ക്കേ​ണ്ട സ​മ​യം ര​ണ്ട് മ​ണി​ക്കൂ​റി​നു മു​ക​ളി​ലാ​ണെ​ങ്കി​ൽ 60 ഡി​ഗ്രി സെ​ൽ​ഷ്യ​സി​നു മു​ക​ളി​ൽ ഭ​ക്ഷ​ണം സൂ​ക്ഷി​ക്കേ​ണ്ട​താ​ണെ​ന്നും ഉ​ത്ത​ര​വി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. നി​ർ​ദേ​ശം പാ​ലി​ക്കാ​ത്ത സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ഭ​ക്ഷ്യ സു​ര​ക്ഷ ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.
More in Latest News :