+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാൻകാർഡ് തിരിച്ചറിയൽ രേഖയായി അംഗീകരിക്കും; 5 ജി വ്യാപിപ്പിക്കും

ന്യൂഡൽഹി: സർക്കാർ ഇടപാടുകൾക്ക് പാൻകാർഡ് തിരിച്ചറിയൽ രേഖയായി അംഗീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ അറിയിച്ചു. കെവൈസി ലളിത വത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഇ കോർട്ട് പദ്
പാൻകാർഡ് തിരിച്ചറിയൽ രേഖയായി അംഗീകരിക്കും; 5 ജി വ്യാപിപ്പിക്കും
ന്യൂഡൽഹി: സർക്കാർ ഇടപാടുകൾക്ക് പാൻകാർഡ് തിരിച്ചറിയൽ രേഖയായി അംഗീകരിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ ബജറ്റ് അവതരണത്തിൽ അറിയിച്ചു. കെവൈസി ലളിത വത്കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇ കോർട്ട് പദ്ധതിയുടെ മൂന്നാം ഘട്ടത്തിന് 7,000 കോടി അനുവദിച്ചു. 5 ജി സേവനം വ്യാപകമാക്കുമെന്നും 5 ജി ആപ്ലിക്കേഷൻ വികസനത്തിനായി 100 ലാബുകൾ സ്ഥാപിക്കും മന്ത്രി പ്രഖ്യാപിച്ചു.

63,000 പ്രാഥമിക സഹകരണ സംഘങ്ങള്‍ ഡിജിറ്റലൈസ് ചെയ്യും. 2,516 കോടി രൂപ ഇതിനായി വകയിരുത്തി.

നിലവിലെ 157 മെഡിക്കൽ കോളജുകൾക്ക് അനുബന്ധമായി 157 നഴ്സിംഗ് കോളജുകളും സ്ഥാപിക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.
More in Latest News :