+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വൈദ്യുതിനിരക്ക് വര്‍ധന പ്രാബല്യത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതിനിരക്ക് വര്‍ധന പ്രാബല്യത്തിലാകും. യൂണിറ്റിന് ഒമ്പത് പൈസയാണ് വര്‍ധന. നാലുമാസത്തേക്കാണ് വര്‍ധന. ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റ
സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വൈദ്യുതിനിരക്ക് വര്‍ധന പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നുമുതല്‍ വൈദ്യുതിനിരക്ക് വര്‍ധന പ്രാബല്യത്തിലാകും. യൂണിറ്റിന് ഒമ്പത് പൈസയാണ് വര്‍ധന. നാലുമാസത്തേക്കാണ് വര്‍ധന. ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ കെഎസ്ഇബിക്ക് സംസ്ഥാന വൈദ്യുത റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കിയതിനെ തുടര്‍ന്നാണ് നിരക്ക് വര്‍ധന.

കഴിഞ്ഞ ഏപ്രില്‍ ഒന്നുമുതല്‍ ജൂണ്‍ 30വരെ കെഎസ്ഇബി പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതില്‍ റെഗുലേറ്ററി കമ്മീഷന്‍ അനുവദിച്ചതിനേക്കാള്‍ 87 കോടി രൂപ അധികമായി ചെലവായി. ഇതിനാലാണ് നിരക്ക് വര്‍ധനവിന് കമ്മിഷന്‍ അനുമതി നല്‍കിയത്.

ആയിരം വാട്സ് വരെ കണക്റ്റഡ് ലോഡുള്ളതും പ്രതിമാസം 40 യൂണിറ്റില്‍ കവിയാതെ ഉപഭോഗം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കളെ ഇന്ധന സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
More in Latest News :