പനാജി: നിരോധിത സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ചതിന് റഷ്യൻ വിനോദസഞ്ചാരി ഗോവയിൽ അറസ്റ്റിൽ. അലക്സി കാമിനി(38) എന്ന യുവതിയാണ് പിടിയിലായത്.
ഇന്ത്യയിൽ ഉപയോഗിക്കുന്നതിന് നിരോധനമുള്ള സാറ്റലൈറ്റ് ഫോണാണ് ഇവരിൽ നിന്നും കണ്ടെത്തിയത്. ദക്ഷിണ ഗോവയിലെ കോൾവ പോലീസാണ് കേസെടുത്തത്.
താമസിച്ചിരുന്ന റിസോർട്ടിൽ നിന്നാണ് യുവതിയെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യൻ വയർലെസ് ടെലിഗ്രാഫി നിയമപ്രകാരവും ഇന്ത്യൻ ടെലിഗ്രാഫ് നിയമത്തിലെ സെക്ഷൻ 20 പ്രകാരവും യുവതിക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.