കൊച്ചി: പോലീസ് ഉദ്യോഗസ്ഥരുടെ വേഷം കെട്ടി സ്വർണം കവരുന്ന സംഘം പിടിയിൽ. കർണാടക സ്വദേശികളായ നാല് യുവാക്കളാണ് പിടിയിലായത്. രണ്ട് പ്രതികൾ ഓടി രക്ഷപ്പെട്ടു.
എറണാകുളം സൗത്ത് മേൽപ്പാലത്തിന് സമീപത്ത് വച്ച് വഴിയാത്രക്കാരിയായ സ്ത്രീയെ ഭീഷണിപ്പെടുത്തി സ്വർണമാല കവർന്ന കേസിലെ പ്രതികളാണ് ഇവർ. സമാനമായ മോഷണം ഇവർ തൃശൂരിലും നടത്തിയതായിയാണ് വിവരം.
കൊച്ചി നഗരത്തിലൂടെ കാറിൽ സഞ്ചരിക്കുകയായിരുന്ന സംഘം, പോലീസ് പിന്തുടരുന്നത് മനസിലാക്കി വാഹനം വേഗത്തിലാക്കി രക്ഷപ്പെടാൻ ശ്രമിച്ചു. നിയന്ത്രണം നഷ്ടമായ വാഹനം ഹൈവേയിൽ വച്ച് റോഡരികിലുള്ള മരത്തിലിടിച്ച് നിന്നു. ഇതോടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു.