കൊല്ലം: കുണ്ടറയിൽ പോലീസ് സംഘത്തിന് നേരെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെട്ട ഗുണ്ടാസംഘം പിടിയിൽ. ആന്റണി ദാസ്, ലിയോ പ്ലാസിഡ്, ഷൈജു എന്നിവരെ കൊല്ലം പാവട്ടുമൂലയിലെ വീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്.
കഞ്ചാവ്കടത്തുകാരനായ യുവാവിനെ അടൂർ റസ്റ്റ് ഹൗസിൽ പൂട്ടിയിട്ട് മർദിച്ച കേസിലെ പ്രതികളായ ഇവർ, ഈ കേസിൽ തങ്ങളെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ വടിവാൾ വീശിയാണ് രക്ഷപ്പെട്ടത്. ആക്രമണത്തിൽ നിന്ന് രക്ഷ നേടാനായി പോലീസ് സംഘം ആകാശത്തേക്ക് നാല് റൗണ്ട് വെടിവച്ചിരുന്നു.