+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബംഗളൂരുവില്‍ പോലീസ് ചമഞ്ഞ് സദാചാര പോലീസിംഗ്; ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ബംഗളൂരു: ബംഗളൂരുവില്‍ സദാചാര പോലീസിംഗ് നടത്തി കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തടാകക്കരയിലിരുന്ന യുവാവിനോടും യുവതിയോടും മോശമായി പെരുമാറുകയും കൈക്കൂലി വാങ്ങുകയും ചെയ്‌തെന്നാണ് പരാതി. ബം
ബംഗളൂരുവില്‍ പോലീസ് ചമഞ്ഞ് സദാചാര പോലീസിംഗ്; ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ബംഗളൂരു: ബംഗളൂരുവില്‍ സദാചാര പോലീസിംഗ് നടത്തി കൈക്കൂലി വാങ്ങിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. തടാകക്കരയിലിരുന്ന യുവാവിനോടും യുവതിയോടും മോശമായി പെരുമാറുകയും കൈക്കൂലി വാങ്ങുകയും ചെയ്‌തെന്നാണ് പരാതി.

ബംഗളൂരു കോര്‍പറേഷനിലെ ഉദ്യോഗസ്ഥനായ മഞ്ജുനാഥ റെഡിയാണ് പിടിയിലായത്. കുന്ദലഹള്ളിയിലെ തടാകക്കരയില്‍ ഇരുന്ന യുവാക്കളുടെ അടുത്തെത്തിയ ഇയാള്‍ പോലീസുകാരനാണെന്ന് സ്വയം പരിചയപ്പെടുത്തി.

ഇവരുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ശേഷം ഇവിടെ ഇരിക്കരുതെന്ന് ഇയാള്‍ താക്കീത് നല്‍കി. സംഭവത്തില്‍ കേസെടുക്കാതിരിക്കാന്‍ ആയിരം രൂപ ഇയാള്‍ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.

സദാചാരത്തിനിരയായ യുവതിതന്നെയാണ് ഈ വിവരം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. പേടിഎം വഴി പണം നല്‍കിയതിന്‍റെ തെളിവുകളടക്കം യുവതി പുറത്തുവിട്ടിട്ടുണ്ട്.

യുവാക്കള്‍ പോലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഇയാളെ പിടികൂടുകയായിരുന്നു.
More in Latest News :