+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വിമാനത്തിൽ സിഗരറ്റ് വലിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ

കൊച്ചി: വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരൻ (62) ആണ് അറസ്റ്റിലായത്. ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയർവേയ്സ് എസ
വിമാനത്തിൽ സിഗരറ്റ് വലിച്ച തൃശൂർ സ്വദേശി അറസ്റ്റിൽ
കൊച്ചി: വിമാനത്തിന്‍റെ ശുചിമുറിയിൽ ഇരുന്ന് സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ. തൃശൂർ മാള സ്വദേശി സുകുമാരൻ (62) ആണ് അറസ്റ്റിലായത്.

ദുബായിൽ നിന്ന് കൊച്ചിയിലേയ്ക്ക് വരികയായിരുന്ന സ്പൈസ് ജെറ്റ് എയർവേയ്സ് എസ്ജി 17 വിമാനത്തിനുള്ളിൽ ഞായറാഴ്ചയായിരുന്നു സംഭവം.

വിമാനം പറക്കുന്നതിനിടെ ശുചിമുറിയിൽ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് ജീവനക്കാർ വിവരമറിയുന്നത്. തുടർന്ന് വിമാനം കൊച്ചിയിലിറങ്ങിയപ്പോൾ ജീവനക്കാർ എയർപോർട്ട് സെക്യൂരിറ്റി ഓഫീസറെ വിവരമറിയിക്കുകയായിരുന്നു.

പ്രതിക്കെതിരെ കേസെടുത്ത പോലീസ് പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.
More in Latest News :