+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാർലമെന്‍റിൽ എത്തില്ല; കാഷ്മീരിൽ കുടുങ്ങി രാഹുലും എംപിമാരും

ന്യൂഡൽഹി: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കാഷ്മീരിൽ കുടുങ്ങി കോൺഗ്രസ് എംപിമാർ. രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് ഡൽഹിയിലേക്ക് മടങ്ങാനായില്ല. ശ്രീനഗറിൽ നിന്നുള്ള നാൽപ്പതോളം വിമാനങ്ങൾ റദ്ദാക്കിയത് നേതാക്കൾക്ക്
പാർലമെന്‍റിൽ എത്തില്ല; കാഷ്മീരിൽ കുടുങ്ങി രാഹുലും എംപിമാരും
ന്യൂഡൽഹി: കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് കാഷ്മീരിൽ കുടുങ്ങി കോൺഗ്രസ് എംപിമാർ. രാഹുൽ ഗാന്ധി അടക്കമുള്ളവർക്ക് ഡൽഹിയിലേക്ക് മടങ്ങാനായില്ല. ശ്രീനഗറിൽ നിന്നുള്ള നാൽപ്പതോളം വിമാനങ്ങൾ റദ്ദാക്കിയത് നേതാക്കൾക്ക് തിരിച്ചടിയായി.

ഈ സാഹചര്യത്തിൽ പാർലമെന്‍റ് ബജറ്റ് സമ്മേളനത്തിന്‍റെ ആദ്യ ദിവസം കോൺഗ്രസിലെ ഒട്ടുമിക്ക എംപിമാരും പങ്കെടുക്കില്ല. എന്നാൽ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി പാർലമെന്‍റിൽ എത്തിയിട്ടുണ്ട്.

തിങ്കളാഴ്ചയാണ് ഭാരത് ജോഡോ യാത്രയ്ക്ക് ശ്രീനഗറിൽ സമാപനമായത്. രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും ഉൾപ്പെടെയുള്ള നേതാക്കൾ രാത്രിയിൽ തന്നെ ഡൽഹിയിലേക്ക് തിരിക്കാനിരിക്കെയാണ് കാലാവസ്ഥ മോശമായത്.
More in Latest News :