+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​സ്താ​ര വി​മാ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം; വി​ദേ​ശ വ​നി​ത പി​ടി​യി​ല്‍

മും​ബൈ: വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ അ​ടി​ക്കു​ക​യും മു​ഖ​ത്ത് തു​പ്പു​ക​യും ചെ​യ്ത വി​ദേ​ശ​വ​നി​ത അ​റ​സ്റ്റി​ല്‍. ഇ​റ്റാ​ലി​യ​ന്‍ വ​നി​ത​യാ​യ പൗ​ളാ പെ​റൂ​ച്ചി​യോ(45) ആ​ണ് പി​ടി​യി​ലാ​യ​ത്. അ​ബു
വി​സ്താ​ര വി​മാ​ന​ത്തി​ല്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് നേ​രെ ആ​ക്ര​മ​ണം; വി​ദേ​ശ വ​നി​ത പി​ടി​യി​ല്‍
മും​ബൈ: വി​മാ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രെ അ​ടി​ക്കു​ക​യും മു​ഖ​ത്ത് തു​പ്പു​ക​യും ചെ​യ്ത വി​ദേ​ശ​വ​നി​ത അ​റ​സ്റ്റി​ല്‍. ഇ​റ്റാ​ലി​യ​ന്‍ വ​നി​ത​യാ​യ പൗ​ളാ പെ​റൂ​ച്ചി​യോ(45) ആ​ണ് പി​ടി​യി​ലാ​യ​ത്.

അ​ബു​ദാ​ബി​യി​ല്‍ നി​ന്ന് മും​ബൈ​യി​ലേ​യ്ക്കു​ള്ള വി​സ്താ​ര എ​യ​ര്‍​ലൈ​ന്‍ വി​മാ​ന​ത്തി​ലാ​ണ് സം​ഭ​വം. എ​ക്ക​ണോ​മി​ക് ക്ലാ​സി​ല്‍ ടി​ക്ക​റ്റെ​ടു​ത്ത പൗ​ളാ ബി​സി​ന​സ് ക്ലാ​സി​ല്‍ ഇ​രു​ന്ന​ത് കാ​ബി​ന്‍ ക്രൂ ​ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​ശ്‌​ന​ങ്ങ​ളു​ടെ തു​ട​ക്കം.

മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന സ്ത്രീ ​ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യും ദേ​ഹ​ത്ത് തു​പ്പു​ക​യും ചെ​യ്തു. വ​സ്ത്ര​ങ്ങ​ള്‍ സ്വ​യം അ​ഴി​ച്ചു മാ​റ്റി അ​ര്‍​ദ്ധ ന​ഗ്ന​യാ​യി വി​മാ​ന​ത്തി​ലൂ​ടെ ന​ട​ന്നു. ഇ​തി​നെ എ​തി​ര്‍​ത്ത​തോ​ടെ ജീ​വ​ന​ക്കാ​രെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും പ​രാ​തി​യു​ണ്ട്.

പി​ന്നീ​ട് കാ​പ്പ്റ്റ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഇ​വ​രെ കീ​ഴ​ട​ക്കി ജീ​വ​ന​ക്കാ​ര്‍ വ​സ്ത്രം ധ​രി​പ്പി​ച്ചു. ഇ​ന്ന് പു​ല​ര്‍​ച്ചെ മുംബൈ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഇ​റ​ങ്ങു​ന്ന​തു​വ​രെ ഇ​വ​രെ പി​ന്‍​വ​ശ​ത്തു​ള്ള സീ​റ്റി​ല്‍ കെ​ട്ടി​യി​ട്ടു.

വി​മാ​ന​ത്തി​ലെ കാ​ബി​ന്‍ ക്രൂ​വാ​യ എ​ല്‍​എ​സ് ഖാ​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ ഇ​വ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. ഇ​വ​രു​ടെ പാ​സ്‌​പോ​ര്‍​ട്ട് പോ​ലീ​സ് പി​ടിച്ചെ​ടു​ത്തി​ട്ടു​ണ്ട്.

ഇ​വ​രെ അ​ന്ധേ​രി​യി​ലെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ശേ​ഷം ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു.
More in Latest News :