+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ട്രെ​യി​ന്‍ കി​ട്ടി​യി​ല്ല, ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി വൈ​കി​പ്പി​ച്ച് ട്രെ​യി​നി​ല്‍ ക​യ​റി; യുവാവ് പിടിയിൽ

ക​ണ്ണൂ​ര്‍: റി​സ​ര്‍​വ് ചെ​യ്ത ട്രെ​യി​ന്‍ കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി വ​ണ്ടി വൈ​കി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍. വെ​സ്റ്റ് ബം​ഗാ​ള്‍ നാ​ദി​യ സ്വ​ദേ​ശി സൗ​മി​ത്ര മ​ണ്ഡ​ല
ട്രെ​യി​ന്‍ കി​ട്ടി​യി​ല്ല, ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി വൈ​കി​പ്പി​ച്ച് ട്രെ​യി​നി​ല്‍ ക​യ​റി; യുവാവ് പിടിയിൽ
ക​ണ്ണൂ​ര്‍: റി​സ​ര്‍​വ് ചെ​യ്ത ട്രെ​യി​ന്‍ കി​ട്ടാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കി വ​ണ്ടി വൈ​കി​പ്പി​ച്ച യു​വാ​വ് പി​ടി​യി​ല്‍. വെ​സ്റ്റ് ബം​ഗാ​ള്‍ നാ​ദി​യ സ്വ​ദേ​ശി സൗ​മി​ത്ര മ​ണ്ഡ​ലാ​ണ് പി​ടി​യി​ലാ​യ​ത്. ക​ണ്ണൂ​ര്‍ ആ​ര്‍​പി​എ​ഫ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി​നോ​യ് ആ​ന്‍റ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ക​ണ്ണൂ​രി​ലെ ബ​ന്ധു​വീ​ട്ടി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ​താ​ണ് വി​ദ്യാ​ര്‍​ഥി​യാ​യ സൗ​മി​ത്ര. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ 1.45ന് ​വെ​സ്റ്റ് കോ​സ്റ്റ് എ​ക്‌​സ്പ്ര​സി​ന് ചെ​ന്നൈ​യി​ലേ​ക്ക് ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു.

എ​ന്നാ​ല്‍ ക​ണ്ണൂ​ര്‍ സ്റ്റേ​ഷ​നി​ല്‍ എ​ത്താ​ന്‍ വൈ​കി​യ​തോ​ടെ ട്രെ​യി​ന്‍ വി​ട്ടു. ഈ ​ദേ​ഷ്യ​ത്തി​ല്‍ ഇ​യാ​ള്‍ റെ​യി​ല്‍​വേ ക​ണ്‍​ട്രോ​ള്‍ റൂ​മി​ല്‍ വി​ളി​ച്ച് ട്രെ​യി​നി​ല്‍ ബോം​ബ് വ​ച്ചി​ട്ടു​ണ്ടെ​ന്ന് അ​റി​യി​ച്ചു.

ഇ​തോ​ടെ വി​വി​ധ സ്‌​റ്റേ​ഷ​നു​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി 50 മി​നി​റ്റോ​ളം വൈ​കി​യാ​ണ് വെ​സ്റ്റ് കോ​സ്റ്റ് ഷൊ​ര്‍​ണൂ​രി​ലെ​ത്തി​യ​ത്. ഈ ​സ​മ​യം കൊ​ണ്ട് മ​റ്റൊ​രു ട്രെ​യി​നി​ല്‍ ക​യ​റി ഷൊ​ര്‍​ണൂ​രി​ല്‍ എ​ത്തി​യ ഇ​യാ​ള്‍ വെ​സ്റ്റ് കോ​സ്റ്റി​ല്‍ ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ടെ ബോം​ബ് ഭീ​ഷ​ണി​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ന്‍ പോ​ലീ​സ് ശ്ര​മം തു​ട​ങ്ങി​യി​രു​ന്നു. ഫോ​ണ്‍ കോ​ളു​ക​ളും സ്‌​റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളും പ​രി​ശോ​ധി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​യാ​ള്‍ കു​ടു​ങ്ങി​യ​ത്.

ചെ​ന്നൈ​യി​ല്‍ നി​ന്നാ​ണ് റെ​യി​ല്‍​വേ പോ​ലീ​സ് ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.
More in Latest News :