കൊച്ചി: ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന അഡ്വ. സൈബി ജോസിന് ബാർ കൗൺസിൽ നോട്ടീസ് അയച്ചു. പരാതികളിൽ സൈബി ജോസിന്റെ വിശദീകരണം തേടാൻ ബാർ കൗൺസിൽ യോഗം തീരുമാനിച്ചിരുന്നു.
കേന്ദ്ര നിയമ മന്ത്രാലയത്തിൽ നിന്നുള്ള കത്തിന്റെ അടിസ്ഥാനത്തിലാണ് ആരോപണവിധേയനായ അഭിഭാഷകനെതിരെ നടപടിയാരംഭിച്ചത്. ഒരു കൂട്ടം അഭിഭാഷകരാണ് കേന്ദ്ര നിയമ മന്ത്രാലയത്തിന് സൈബി ജോസിനെതിരെ പരാതി നൽകിയത്. പരാതിക്കാരായ അഭിഭാഷകരുടെ വിശദീകരണവും ബാർ കൗൺസിൽ കേൾക്കും.
മൂന്നു ജഡ്ജിമാരുടെ പേരില്‍ 72 ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയതായാണ് ഹൈക്കോടതി വിജിലന്‍സ് വിഭാഗത്തിന്റെ കണ്ടെത്തല്‍. ഒരു ജഡ്ജിയുടെ പേരില്‍ മാത്രം 50 ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയിട്ടുണ്ട്.
ഇയാള്‍ക്കെതിരെ അഡ്വക്കേറ്റ്സ് ആക്ട് പ്രകാരവും കോടതി അലക്ഷ്യത്തിനും നടപടി സ്വീകരിക്കാന്‍ വിജിലന്‍സ് ശിപാര്‍ശ നല്‍കിയിരുന്നു.