+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ​യ്യ​ന്നൂ​രി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് പ​ശു ച​ത്തു; നാ​ല് പ​ശു​ക്ക​ളു​ടെ നി​ല ഗു​രു​ത​രം

ക​ണ്ണൂ​ര്‍: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് പ​ശു ച​ത്തു. പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​നി​ലി​ന്‍റെ പ​ത്തോ​ളം പ​ശു​ക്ക​ള്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ഇ​തി​ല്‍ നാ​ലു പ​ശു​ക്ക​ളു​ടെ നി​ല ഗു​രു​ത​ര​
പ​യ്യ​ന്നൂ​രി​ല്‍ ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് പ​ശു ച​ത്തു; നാ​ല് പ​ശു​ക്ക​ളു​ടെ നി​ല ഗു​രു​ത​രം
ക​ണ്ണൂ​ര്‍: ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ് പ​ശു ച​ത്തു. പ​യ്യ​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ അ​നി​ലി​ന്‍റെ പ​ത്തോ​ളം പ​ശു​ക്ക​ള്‍​ക്കാ​ണ് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. ഇ​തി​ല്‍ നാ​ലു പ​ശു​ക്ക​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

പ​യ്യ​ന്നൂ​ര്‍ മ​ഠ​ത്തും​പ​ടി സു​ബ്ര​ഹ്മ​ണ്യ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ അ​ന്ന​ദാ​ന​ത്തി​ന്‍റെ ബാ​ക്കി വ​ന്ന ചോ​റു ക​ഴി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് പ​ശു​ക്ക​ള്‍​ക്ക് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​തെ​ന്നാ​ണ് സം​ശ​യം. ചോ​റു ക​ഴി​ച്ച പത്ത് പ​ശു​ക്ക​ളി​ല്‍ നാ​ലെ​ണ്ണം കി​ടാ​വു​ക​ളാ​യി​രു​ന്നു. ഇ​വ​യി​ല്‍ ഒ​രെ​ണ്ണ​മാ​ണ് ചത്ത​തെ​ന്നാ​ണ് വി​വ​രം.

ര​ണ്ട് ദി​വ​സം മു​മ്പാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ അ​ന്ന​ദാ​നം ന​ട​ന്ന​ത്. ഇ​വി​ടെ ബാ​ക്കി വ​ന്ന ഭ​ക്ഷ​ണം അ​നി​ല്‍ വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി പ​ശു​ക്ക​ള്‍​ക്ക് ന​ല്‍​കു​ക​യാ​യി​രു​ന്നു.

പ​ശു​ക്ക​ള്‍​ക്ക് ശാ​രീ​രി​ക അ​സ്വാ​സ്ഥ്യ​മു​ണ്ടാ​യ​തോ​ടെ സ​മീ​പ​ത്തെ വെ​റ്റി​ന​റി ആ​ശു​പ​ത്രി​യി​ല്‍​നി​ന്ന് ഡോ​ക്ട​ര്‍​മാ​രെ​ത്തി ചി​കി​ത്സി​ച്ച് മ​ട​ങ്ങി. പി​ന്നീ​ടാ​ണ് പ​ശു​ക്ക​ളു​ടെ നി​ല വ​ഷ​ളാ​യ​ത്.

ചോ​റ് പ​ഴ​കി​യ​താ​വാം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യ്ക്ക് കാ​ര​ണ​മെ​ന്നാ​ണ് ഡോ​ക്ട​ര്‍​മാ​രു​ടെ നി​ഗ​മ​നം.
More in Latest News :