+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഞാൻ കണ്ടത് പുതിയൊരു രാഹുലിനെ, ബിജെപിയെ താഴെയിറക്കും വരെ ആ യാത്ര തുടരും'

തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് ഭാരത് ജോഡോയിലൂടെ രാഹുൽ നടത്തിയത്. യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊര
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ വാനോളം പുകഴ്ത്തി മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്‍റണി. ഇന്ത്യ കണ്ട ഏറ്റവും വ്യത്യസ്തമായ യാത്രയാണ് ഭാരത് ജോഡോയിലൂടെ രാഹുൽ നടത്തിയത്. യാത്ര പൂർത്തിയായപ്പോൾ കണ്ടത് പുതിയൊരു രാഹുലിനെയാണെന്നും ആന്‍റണി പറഞ്ഞു.

വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപിയെ അധികാരത്തിൽ നിന്ന് ഇറക്കുന്നതോടെ മാത്രമാണ് രാഹുലിന്‍റെ യാത്ര പൂർത്തിയാവുക. ഇന്ത്യൻ യാഥാർഥ്യം തിരിച്ചറിയാൻ പറ്റുന്നൊരു രണ്ടാം ജന്മമാണ് രാഹുൽ ഗാന്ധിക്ക് ഉണ്ടായതെന്നും ആന്‍റണി പറഞ്ഞു.

ഭാരത് ജോഡോ യാത്രയിലൂടെ വിശാല ജനാധിപത്യ ഐക്യത്തിനാണ് കോൺഗ്രസ് ശ്രമിച്ചത്. വെറുപ്പും വിദ്വേഷവും വളർത്തി കസേര ഉറപ്പിക്കാനാണ് രാജ്യം ഭരിക്കുന്നവർ ശ്രമിക്കുന്നതെന്നും ആന്‍റണി കൂട്ടിച്ചേർത്തു.
More in Latest News :