+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വ​ള​ത്തെ ബൈ​ക്ക​പ​ക​ടം; റേ​സിം​ഗ് ന​ട​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്തു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ യു​വാ​വും കാ​ല്‍​ന​ട യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ​യും മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ റേ​സിം​ഗ് ന​ട​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന
കോ​വ​ള​ത്തെ ബൈ​ക്ക​പ​ക​ടം; റേ​സിം​ഗ് ന​ട​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്
തി​രു​വ​ന​ന്ത​പു​രം: കോ​വ​ള​ത്തു​ണ്ടാ​യ ബൈ​ക്ക​പ​ക​ട​ത്തി​ല്‍ യു​വാ​വും കാ​ല്‍​ന​ട യാ​ത്ര​ക്കാ​രി​യാ​യ സ്ത്രീ​യും മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ റേ​സിം​ഗ് ന​ട​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. ബൈ​ക്ക് അ​മി​ത വേ​ഗ​ത​യി​ലാ​യി​രു​ന്നു. സ്ത്രീ ​അ​ശ്ര​ദ്ധ​മാ​യി റോ​ഡ് മു​റി​ച്ച് ക​ട​ന്ന​തും അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 8ന് ​കോ​വ​ളം ബൈ​പ്പാ​സി​ല്‍ തി​രു​വ​ല്ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ര​ണ്ട് പേ​രാ​ണ് മ​രി​ച്ച​ത്. പൊ​ട്ട​ക്കു​ഴി സ്വ​ദേ​ശി അ​ര​വി​ന്ദ്, വാ​ഴ​മു​ട്ടം സ്വ​ദേ​ശി സ​ന്ധ്യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്‍​സ്റ്റ​ഗ്രാം റീ​ല്‍​സ് ത​യാ​റാ​ക്കാ​നാ​യി അ​ര​വി​ന്ദ് സൂ​പ്പ​ര്‍ ബൈ​ക്കു​മാ​യി ബൈ​പ്പാ​സി​ല്‍ കു​തി​ച്ച് പാ​ഞ്ഞ​താ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്നാ​യി​രു​ന്നു ആ​ദ്യം പു​റ​ത്തു​വ​ന്ന വി​വ​രം.

വീ​ട്ടു​ജോ​ലി ക​ഴി​ഞ്ഞ് മ​ട​ങ്ങു​ക​യാ​യി​രു​ന്ന സ​ന്ധ്യ​യെ അ​മി​ത​വേ​ഗ​ത്തി​ലെ​ത്തി​യ ബൈ​ക്ക് ഇ​ടി​ച്ച് തെ​റി​പ്പി​ച്ചു. അ​ടു​ത്തു​ള്ള മ​ര​ത്തി​ല്‍ കു​രു​ങ്ങി നി​ന്ന സ​ന്ധ്യ​യു​ടെ ശ​രീ​ര​ത്തി​ല്‍ നി​ന്ന് കാ​ല്‍ അ​റ്റു​പോ​യി​രു​ന്നു. ഇ​വ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ മ​രി​ച്ചു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ 200 മീ​റ്റ​റോ​ളം നി​ര​ങ്ങി നീ​ങ്ങി​യ ബൈ​ക്കി​ല്‍ നി​ന്ന് തെ​റി​ച്ച് വീ​ണ അ​ര​വി​ന്ദ് സ​മീ​പ​ത്തു​ള്ള ഓ​ട​യ്ക്കു​ള്ളി​ലാ​ണ് പ​തി​ച്ച​ത്. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് മ​രി​ച്ചു.
More in Latest News :