ലണ്ടൻ: ഇംഗ്ലീഷ് യുവതാരം അന്തോണി ഗോർഡൻ ന്യൂകാസിൽ യുണൈറ്റഡുമായി കരാർ ഒപ്പിട്ടു. ഇരുപത്തിയൊന്നുകാരനായ താരത്തെ 45 മില്യൺ പൗണ്ട് മുടക്കിയാണ് ന്യുകാസിൽ ടീമിൽ എത്തിച്ചത്. എവർട്ടണിൽ നിന്നാണ് ഗോർഡന്റെ ന്യൂകാസിലിലേക്കുള്ള വരവ്.
2014 മുതൽ എവർട്ടൺ അണ്ടർ 18 ടീമിലെ താരമാണ് ഗോർഡൻ. 2017ലാണ് വിംഗറായ താരം എവർട്ടൺ സീനിയർ ടീമിൽ അരങ്ങേറ്റം നടത്തിയത്. എവർട്ടണിന് വേണ്ടി 65 മത്സരങ്ങൾ കളിച്ച താരം ഏഴു ഗോളുകളും വലയിലാക്കി.