കൊച്ചി: തുടർപരാജയങ്ങളെ ഭൂതകാലസ്മരണകളാക്കി വിജയവഴിയിലേക്ക് തിരികെ നടന്ന് കേരള ബ്ലാസ്റ്റേഴ്സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ നോർത്ത്ഈസ്റ്റ് യുണൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് വീഴ്ത്തിയ ബ്ലാസ്റ്റേഴ്സ് 28 പോയിന്റുമായി ലീഗിലെ മൂന്നാം സ്ഥാനം നിലനിർത്തി.
സഹൽ അബ്ദുൾ സമദ്, ഇവാൻ കല്യൂഷ്നി, ഗോൾകീപ്പർ പ്രഭ്സുഖൻ ഗിൽ എന്നിവരെ പുറത്തിരുത്തിയാണ് കോച്ച് ഇവാൻ വുക്കമനോവിച്ച് പോരാട്ടത്തിനിറങ്ങിയത്. ആദ്യ ഇലവനിൽ ഇടംനേടിയ ബ്രൈസ് മിറാൻഡ നിറഞ്ഞ് കളിച്ചതോടെ മത്സരത്തിൽ തുടക്കം മുതൽ കൊമ്പന്മാർക്ക് മേൽക്കൈ ലഭിച്ചു.
നിരവധി അവസരങ്ങൾ പാഴാക്കിയതോടെ ആദ്യ പകുതി ഗോളില്ലാതെ അവസാനിക്കുമെന്ന് തോന്നിയിരുന്നു. എന്നാൽ 42-ാം മിനിറ്റിൽ പെട്ടെന്നെടുത്ത ഒരു ത്രോ - ഇൻ, മിറാൻഡ അതിവേഗം ദിമിത്രിയോസ് ഡയമന്റകോസിന് പാസ് ചെയ്തു. ലഭിച്ച ഫ്രീ ഹെഡർ വലയിലെത്തിച്ച ഡയമന്റകോസ് കൊമ്പന്മാർക്ക് ലീഡ് നൽകി.
രണ്ട് മിനിറ്റിനുള്ളിൽ ഡയമന്റകോസ് ലീഡുയർത്തി. മധ്യവരയ്ക്കരികിൽ നിന്ന് എഡ്രിയാൻ ലൂണ ഉയർത്തി നൽകിയ ത്രൂ പാസ്, ഗോളിയെ വെട്ടിച്ച് ഡയമന്റകോസ് വലയിലെത്തിച്ചു. പകരക്കാരനായിയെത്തിയ സഹൽ, ആയുഷ് അധികാരി എന്നിവർക്ക് നിരവധി അവസരങ്ങൾ പിന്നീടും ലഭിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിന് ലീഡുയർത്താനായില്ല.
16 കളിയിൽ നാല് പോയിന്റ് മാത്രമുള്ള നോർത്ത്ഈസ്റ്റ് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്ത് തുടരുകയാണ്.