ഇസ്ലാമാബാദ്: വടക്ക്പടിഞ്ഞാറൻ പാക്കിസ്ഥാനിലെ ഖൈബർ പഖ്തുൺവ പ്രവിശ്യയിൽ ബോട്ട് നദിയിൽ മുങ്ങി 10 വിദ്യാർഥികൾ മരിച്ചു. എട്ട് വിദ്യാർഥികളെ കാണാതായി. പരിക്കേറ്റ ഒമ്പത് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ടാണ്ടാ മേഖലയിലെ മതപാഠശാലയിൽ നിന്ന് വിനോദയാത്രയ്ക്കായി എത്തിയ 50 അംഗ സംഘത്തിൽപ്പെട്ടവരാണ് അപകടത്തിൽപ്പെട്ടത്. മരിച്ച കുട്ടികളെല്ലവരും ഏഴിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ളവരാണ്.
അപകടസാധ്യത കണക്കിലെടുത്ത ടാണ്ടാ തടാകത്തിൽ വിനോദസഞ്ചാരികൾക്ക് ഏർപ്പെടുത്തിയിരുന്നു. ഈ വിലക്ക് മറികടന്ന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്.
കാണാതായവർക്കായി പാക്കിസ്ഥാൻ നാവികസേനയുടെ മുങ്ങൽവിദഗ്ധർ തെരച്ചിൽ തുടരുകയാണ്.