കോട്ടയം: മുൻ ഫെബ്രുവരികളെക്കാൾ ഇക്കാല്ലം താപനിലയിൽ ഗണ്യമായ വർധന. ഒരാഴ്ചയായി 36 ഡിഗ്രിയാണ് ജില്ലയിലെ ശരാശരി താപനില. മുൻവർഷങ്ങളിൽ ഇത് 34.5 ഡിഗ്രിയായിരുന്നു. അതായത് ഒന്നര ഡിഗ്രിയുടെ വർധന. അന്തരീക്ഷ ഈർപ്പത്തിന്റെ തോത് 35ൽ താഴെയായതിനാൽ പകൽച്ചൂടിനു കൂടുതൽ കാഠിന്യം അനുഭവപ്പെടുന്നു. ഈർപ്പം കുറയുന്നതിനാൽ മഴയ്ക്കും സാധ്യത കുറവാണ്. മാർച്ച് ഒന്നാം വാരം ചൂട് 37 ഡിഗ്രിയിലെത്തും.
മഴയുണ്ടാകുന്നില്ലെങ്കിൽ മാർച്ച് പകുതിയോടെ 38 ഡിഗ്രിയിലേക്ക് താപനില വർധിക്കുമെന്നാണ് സൂചന.
പത്തംനംതിട്ട, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ ലഭിക്കുകയും ചെയ്തു.
മഴയുണ്ടാകുന്നില്ലെങ്കിൽ മാർച്ച് പകുതിയോടെ 38 ഡിഗ്രിയിലേക്ക് താപനില വർധിക്കുമെന്നാണ് സൂചന.
പത്തംനംതിട്ട, ഇടുക്കി ജില്ലകളിൽ കഴിഞ്ഞ ദിവസം ഒറ്റപ്പെട്ട മഴ ലഭിക്കുകയും ചെയ്തു.