+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഖി സാ​വ​ന്തി​ന്‍റെ അ​മ്മ ജ​യ ഭേ​ദ അ​ന്ത​രി​ച്ചു

മും​ബൈ: ബോ​ളി​വു​ഡ് ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ രാ​ഖി സാ​വ​ന്തി​ന്‍റെ അ​മ്മ ജ​യ ഭേ​ദ (73) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി അ​ർ​ബു​ദം ബാ​ധി​ച
രാ​ഖി സാ​വ​ന്തി​ന്‍റെ അ​മ്മ ജ​യ ഭേ​ദ അ​ന്ത​രി​ച്ചു
മും​ബൈ: ബോ​ളി​വു​ഡ് ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ രാ​ഖി സാ​വ​ന്തി​ന്‍റെ അ​മ്മ ജ​യ ഭേ​ദ (73) അ​ന്ത​രി​ച്ചു. ശ​നി​യാ​ഴ്ച മും​ബൈ​യി​ലെ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ നാ​ളാ​യി അ​ർ​ബു​ദം ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് അ​ന്ധേ​രി​യി​ലെ ഓ​ഷി​വാ​ര സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ ന​ടി ത​ന്നെ​യാ​ണ് മ​ര​ണ​വി​വ​രം പ​ങ്കു​വ​ച്ച​ത്. വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പോ​ടെ​യാ​യി​രു​ന്നു മ​ര​ണ​വി​വ​രം രാ​ഖി പ​ങ്കു​വ​ച്ച​ത്.

ത​ന്‍റെ നെ​റു​ക​യി​ൽ ഇ​നി അ​മ്മ​യു​ടെ കൈ ​ഉ​ണ്ടാ​കി​ല്ലെ​ന്ന് രാ​ഖി കു​റി​ച്ചു. "ഇ​നി ന​ഷ്ട​പ്പെ​ടാ​നാ​യി ഒ​ന്നും ത​ന്നെ​യി​ല്ല. അ​മ്മ നി​ങ്ങ​ളെ ഞാ​ൻ സ്നേ​ഹി​ക്കു​ന്നു, അ​മ്മ. എ​നി​ക്ക് നീ​യ​ല്ലാ​തെ ഒ​ന്നും​ത​ന്നെ​യി​ല്ല. ഇ​നി ആ​രു എ​ന്നെ കേ​ൾ​ക്കും, എ​ന്നെ കെ​ട്ടി​പ്പി​ടി​ക്കും. ഇ​പ്പോ​ൾ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് എനിക്ക് അ​റി​യി​ല്ല, എ​വി​ടെ പോ​ക​ണം. നി​ന്‍റെ ശൂ​ന്യ​ത എ​ന്നെ വ​ല്ലാ​തെ അ​ല​ട്ടു​ന്നു'. രാ​ഖി ഇ​ൻ​സ്റ്റ​യി​ൽ പ​റ​ഞ്ഞു.
ആശുപത്രിയിൽ അമ്മയ്ക്കരുകിൽ ഇരുന്ന് കരയുന്ന വീഡിയോയും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
More in Latest News :