പാലക്കാട്: മണ്ണാർകാട് കോട്ടോപ്പാടത്ത് കോഴിക്കൂട്ടിൽ പുലി കുടുങ്ങി. കുന്തിപ്പാടം പൂവത്താണി ഫിലിപ്പിന്റെ വീടിനോട് ചേർന്നുള്ള കൂട്ടിലാണ് പുലി അകപ്പെട്ടത്. പുലർച്ചെ രണ്ടിന് കോഴിയുടെ ബഹളം കേട്ട് ഫിലിപ്പ് നോക്കിയപ്പോഴാണ് പുലി കുടുങ്ങിയ വിവരം അറിയുന്നത്.
കോഴിക്കൂട്ടിലെ ഇരുന്പു വലയിലാണ് പുലി കുടുങ്ങിയത്. വലയിൽ കൊണ്ട് പുലിയുടെ കാലിനു പരിക്കേറ്റിട്ടുണ്ട്.
ഫിലിപ്പ് അറിയിച്ചതിനെ തുടർന്നു വനംവകുപ്പ് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി. പുലിയെ മയക്കു വെടിവച്ചു പിടികൂടും. ചീഫ് ഫോറസ്റ്റ് വെറ്ററിനറി സർജൻ അരുണ്‍ സക്കറിയയും സ്ഥലത്തെത്തും.