+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഐ​എ​സ്എ​ൽ: ബം​ഗ​ളൂ​രു​വി​നും ബ​ഗാ​നും ജ​യം

ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബം​ഗ​ളൂ​രു എ​ഫ്സി. 3 1 എ​ന്ന സ്കോ​റി​നാ​ണ് ബം​ഗ​ളൂ​രു മ​റീ​ന മ​ച്ചാ​ൻ​സി​നെ വീ​ഴ്ത്തി​യ​ത്.ശി​വ​ശ​ക്തി നാ​രാ​യ
ഐ​എ​സ്എ​ൽ: ബം​ഗ​ളൂ​രു​വി​നും ബ​ഗാ​നും ജ​യം
ബം​ഗ​ളൂ​രു: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്സി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ബം​ഗ​ളൂ​രു എ​ഫ്സി. 3 -1 എ​ന്ന സ്കോ​റി​നാ​ണ് ബം​ഗ​ളൂ​രു മ​റീ​ന മ​ച്ചാ​ൻ​സി​നെ വീ​ഴ്ത്തി​യ​ത്.

ശി​വ​ശ​ക്തി നാ​രാ​യ​ണ​ൻ(15', 23'), രോ​ഹി​ത് കു​മാ​ർ(30') എ​ന്നി​വ​രാ​ണ് ബം​ഗ​ളൂ​രു​വി​നാ​യി ഗോ​ളു​ക​ൾ നേ​ടി​യ​ത്. എ​ഡ്വി​ൻ വാ​ൻ​സ്‌​പോ​ൾ 59-ാം മി​നി​റ്റി​ൽ ചെ​ന്നൈ​യി​നാ​യി ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും വി​ജ​യം അ​ക​ന്ന് നി​ന്നു.

16 മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്ന് 22 പോ​യി​ന്‍റു​ള്ള ബം​ഗ​ളൂ​രു പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ആ​റാ​മ​താ​ണ്. 17 പോ​യി​ന്‍റു​ള്ള ചെ​ന്നൈ​യി​ൻ എ​ട്ടാ​മ​താ​ണ്.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ എ​ടി​കെ മോ​ഹ​ൻ ബ​ഗാ​ൻ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഒ​ഡീ​ഷ എ​ഫ്സി​യെ ത​ക​ർ​ത്തു. ദി​മി​ത്രി പെ​ട്രോ​ദാ​സാ​ണ് ബ​ഗാ​നാ​യി ര​ണ്ട് ഗോ​ളു​ക​ളും നേ​ടി​യ​ത്. 3, 80 മി​നി​റ്റു​ക​ളി​ലാ​ണ് പെ​ട്രോ​ദാ​സ് സ്കോ​ർ ചെ​യ്ത​ത്.

അ​ധി​ക​സ​മ​യ​ത്തി​ന്‍റെ നാ​ലാം മി​നി​റ്റി​ൽ മ​ല​യാ​ളി താ​രം ആ​ഷി​ഖ് കു​രു​ണി​യ​ൻ ചു​വ​പ്പ് കാ​ർ​ഡ് ക​ണ്ട് പു​റ​ത്താ​യി. 27 പോ​യി​ന്‍റു​മാ​യി ലീ​ഗി​ൽ മൂ​ന്നാം സ്ഥാ​ന​ത്തു​ള്ള ബ​ഗാ​ന്, ആ​ഷി​ഖി​ന്‍റെ അ​സാ​ന്നി​ധ്യം പ്ലേ ​ഓ​ഫ് പോ​രാ​ട്ടം ക​ടു​ക്കു​ന്ന ഈ ​വേ​ള​യി​ൽ തി​രി​ച്ച​ടി​യാ​കും. 22 പോ​യി​ന്‍റു​ള്ള ഒ​ഡീ​ഷ ഏ​ഴാ​മ​താ​ണ്.
More in Latest News :