+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗോള്‍ഡന്‍ ഗ്ലോബ് യാത്രയ്ക്കിടെ അഭിലാഷ് ടോമിക്ക് പരിക്ക്

ന്യൂഡല്‍ഹി: ഗോള്‍ഡൻ ഗ്ലോബ് റേസിനിടെ അഭിലാഷ് ടോമിക്ക് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. റേസില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള അഭിലാഷ് ടോമി പരിക്ക് സംബന്ധിയായി ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടിട്ടുണ്ട
ഗോള്‍ഡന്‍ ഗ്ലോബ് യാത്രയ്ക്കിടെ അഭിലാഷ് ടോമിക്ക് പരിക്ക്
ന്യൂഡല്‍ഹി: ഗോള്‍ഡൻ ഗ്ലോബ് റേസിനിടെ അഭിലാഷ് ടോമിക്ക് പരിക്ക്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചന. റേസില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള അഭിലാഷ് ടോമി പരിക്ക് സംബന്ധിയായി ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ ബയനാത്ത് എത്ത എന്ന ബോട്ടിലാണ് അഭിലാഷ് ടോമി സഞ്ചരിക്കുന്നത്. സെപ്റ്റംബറില്‍ തുടങ്ങിയ ഗോള്‍ഡന്‍ ഗ്ലോബ യാത്ര ഏപ്രില്‍ വരെയാണ്. 18 നാവികരാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസിന്‍റെ തുടക്കത്തിലുണ്ടായിരുന്നത്. അഞ്ച് പേര്‍ പിന്‍വാങ്ങിയിരുന്നു. 300 ദിവസം കൊണ്ട് 30000 മൈല്‍ പിന്നിടുന്നതാണ് യാത്രാ ലക്ഷ്യം.

പായ്‌വഞ്ചിയില്‍ ഒറ്റക്ക് ലോകം ചുറ്റിയ ആദ്യ ഇന്ത്യക്കാരനും രണ്ടാമത്തെ ഏഷ്യക്കാരനുമാണ് അഭിലാഷ് ടോമി. കീര്‍ത്തിചക്ര, ടെന്‍സിംഗ് നോര്‍ഗെ പുരസ്കാര ജേതാവായ ഇദ്ദേഹം ഗോള്‍ഡന്‍ ഗ്ലോബ് റേസില്‍ പങ്കെടുക്കുന്നതിനുള്ള തയാറെടുപ്പുകള്‍ക്കായി നാവിക സേന കമാന്‍ഡര്‍ പദവിയില്‍ നിന്ന് കഴിഞ്ഞ വര്‍ഷമാദ്യം വിരമിച്ചിരുന്നു.
More in Latest News :