+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇരുട്ടടി വരുന്നു..! നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് മാസം വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് വര്‍ധന. ഫെബ്രുവരി ഒന്നു മുതല്‍ മേയ് 31 വരെയാണ് വൈദ്യുതി നിരക്ക് വർധിക്കുക. സർചാർജ് പിരിച്ചെടുക
ഇരുട്ടടി വരുന്നു..! നാലുമാസത്തേക്ക് വൈദ്യുതി നിരക്ക് കൂടും
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് മാസം വൈദ്യുതി നിരക്ക് കൂടും. യൂണിറ്റിന് ഒന്‍പത് പൈസ നിരക്കിലാണ് വര്‍ധന. ഫെബ്രുവരി ഒന്നു മുതല്‍ മേയ് 31 വരെയാണ് വൈദ്യുതി നിരക്ക് വർധിക്കുക. സർചാർജ് പിരിച്ചെടുക്കാനായാണ് നിരക്ക് വർധിപ്പിക്കുന്നത്.

നാല് മാസത്തേക്ക് ഇന്ധന സര്‍ചാര്‍ജ് പിരിച്ചെടുക്കാന്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ ഉത്തരവിട്ടിരുന്നു. പുറത്തുനിന്നു വൈദ്യുതി വാങ്ങിയതിന് ബോര്‍ഡിന് അധികം ചെലവായ തുകയാണ് നാല് മാസം കൊണ്ട് സർചാർജായി ഉപയോക്താക്കളിൽനിന്ന് ഈടാക്കുന്നത്.

അതേസമയം പ്രതിമാസം 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് വര്‍ധന ബാധകമല്ല. സര്‍ചാര്‍ജ് തുക ബില്ലില്‍ പ്രത്യേകം രേഖപ്പെടുത്തും.

2022 ഏപ്രില്‍ ഒന്ന് മുതല്‍ ജൂണ്‍ 30 വരെയാണ് പുറത്തുനിന്നു വൈദ്യുതി വാങ്ങിയത്. ഇതിന് ചെലവായ 87.07 കോടി രൂപ പിരിച്ചെടുക്കുന്നതിനായി യൂണിറ്റിന് 14 പൈസ സര്‍ചാര്‍ജ് ചുമത്തണമെന്നായിരുന്നു ബോര്‍ഡിന്‍റെ ആവശ്യം.

എന്നാലിതിന് പകരം യൂണിറ്റിന് ഒമ്പതു പൈസ മതിയെന്ന് റെഗുലേറ്ററി കമ്മീഷന്‍ തീരുമാനമെടുക്കുകയായിരുന്നു. ഇതിന് മുമ്പുള്ള കാലങ്ങളിലെ ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ ബോര്‍ഡ് നല്‍കിയ അപേക്ഷകള്‍ കമ്മീഷന്‍ തള്ളിയിട്ടുണ്ട്.
More in Latest News :