+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക് രൂ​പ‌‌​യു​ടെ ത​ക​ർ​ച്ച തു​ട​രു​ന്നു; ഡോ​ള​റി​നെ​തി​രെ 262 ക​ട​ന്നു

ഇ​സ്‌​ലാ​മാ​ബാ​ദ്: ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​മൂ​ല്യ​ത്തി​ല്‍ പാ​ക് രൂ​പ​യു​ടെ വ​ന്‍ ത​ക​ര്‍​ച്ച തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച 7.17 രൂ​പ‌​യു​ടെ ഇ​ടി​വു​ണ്ടാ​യി. ഇ​തോ​ടെ ഡോ​ള​റി​നെ​തി​രെ പാ​ക് രൂ​പ​യു​
പാ​ക് രൂ​പ‌‌​യു​ടെ ത​ക​ർ​ച്ച തു​ട​രു​ന്നു; ഡോ​ള​റി​നെ​തി​രെ 262 ക​ട​ന്നു
ഇ​സ്‌​ലാ​മാ​ബാ​ദ്: ഡോ​ള​റു​മാ​യു​ള്ള വി​നി​മ​യ​മൂ​ല്യ​ത്തി​ല്‍ പാ​ക് രൂ​പ​യു​ടെ വ​ന്‍ ത​ക​ര്‍​ച്ച തു​ട​രു​ന്നു. വെ​ള്ളി​യാ​ഴ്ച 7.17 രൂ​പ‌​യു​ടെ ഇ​ടി​വു​ണ്ടാ​യി. ഇ​തോ​ടെ ഡോ​ള​റി​നെ​തി​രെ പാ​ക് രൂ​പ​യു​ടെ മൂ​ല്യം 262.85 എ​ന്ന നി​ല​യി​ലേ​ക്ക് പ​തി​ച്ചു. അ​തീ​വ​ഗു​രു​ത​ര​മാ​ണ് പാ​ക്കി​സ്ഥാ​നി​ലെ സാ​ന്പ​ത്തി​ക​സ്ഥി​തി​യെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ഐ​എം​എ​ഫി​ൽ​നി​ന്ന് കൂ​ടു​ത​ല്‍ വാ​യ്പ ല​ഭി​ക്കു​ന്ന​തി​നു​വേ​ണ്ടി എ​ക്‌​സ്‌​ചേ​ഞ്ച് നി​ര​ക്കി​ല്‍ അ​യ​വു​വ​രു​ത്തി​യ​താ​ണ് മു​ല്യം കു​ത്ത​നെ ഇ​ടി‍‍​യാ​ൻ കാ​ര​ണം. രൂ​പ​യു​ടെ മേ​ലു​ള്ള നി​യ​ന്ത്ര​ണം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും വി​പ​ണി​ശ​ക്തി​ക​ൾ സ്വ​യം വി​നി​മ​യ​നി​ര​ക്ക് നി​ർ​ണ​യി​ക്കു​മെ​ന്നു​മു​ള്ള ഐ​എം​എ​ഫ് നി​ർ​ദേ​ശം സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് രൂ​പ ത​ക​ർ​ന്ന​ടി​ഞ്ഞ​ത്.

സാ​മ്പ​ത്തി​ക മാ​ന്ദ്യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ന​ട്ടം​തി​രി​യു​ക​യാ​ണ്. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല കു​ത്ത​നെ​യാ​ണ് ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. ഒ​രു പാ​ക്ക​റ്റ് ധാ​ന്യ​പ്പൊ​ടി​ക്ക് 3,000 പാ​ക്ക് രൂ​പ​യ്ക്കു​മേ​ൽ ഉ​യ​ർ​ന്നു. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​മാ​യി പോ​കു​ന്ന ട്ര​ക്കു​ക​ൾ ജ​ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ക്കു​ന്ന​തി​ന്‍റെ​യും കൊ​ള്ള​യ​ടി​ക്കു​ന്ന​തി​ന്‍റെ​യും ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കാ​ണാം.

ക​റ​ൻ​സി റേ​റ്റി​ൻ​മേ​ലു​ള്ള സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണം ഒ​ഴി​വാ​ക്കാ​നും മാ​ർ​ക്ക​റ്റ് അ​നു​സ​രി​ച്ച് റേ​റ്റ് നി​ർ​ണ​യി​ക്ക​പ്പെ​ട​ട്ടെ​യെ​ന്നും ഐ​എം​എ​ഫ് പാ​ക്കി​സ്ഥാ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഭ​ക്ഷ്യ​ക്ഷാ​മം രൂ​ക്ഷ​മാ​യ​തോ​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​മേ​രി​ക്ക​യോ​ട് പാ​ക്കി​സ്ഥാ​ൻ സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചി​ട്ടു​ണ്ട്.
More in Latest News :