+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യയിലേക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്ന് പ​ന്ത്ര​ണ്ട് ചീ​റ്റ​ക​ൾ കൂ​ടി

ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യ ഉ​ദ്യാ​ന​ന​ത്തി​ലേ​ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്ന് പ​ന്ത്ര​ണ്ട് ചീ​റ്റ​ക​ളെ കൂ​ടി എ​ത്തി​ക്കും. ഇ​തി​നാ​യു​ള്ള ക​രാ​റി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പുവ
ഇന്ത്യയിലേക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്ന് പ​ന്ത്ര​ണ്ട് ചീ​റ്റ​ക​ൾ കൂ​ടി
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യ ഉ​ദ്യാ​ന​ന​ത്തി​ലേ​ക്ക് ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ നി​ന്ന് പ​ന്ത്ര​ണ്ട് ചീ​റ്റ​ക​ളെ കൂ​ടി എ​ത്തി​ക്കും. ഇ​തി​നാ​യു​ള്ള ക​രാ​റി​ൽ ഇ​രു രാ​ജ്യ​ങ്ങ​ളും ഒ​പ്പുവ​ച്ചു. ഫെ​ബ്രു​വ​രി പ​കു​തി​യോ​ടെ ഏ​ഴ് ആ​ണ്‍ ചീ​റ്റ​ക​ളേ​യും അ​ഞ്ച് പെ​ണ്‍ ചീ​റ്റ​ക​ളേ​യും എ​ത്തി​ക്കാ​നാ​ണ് ക​രാ​ർ.

ഓ​രോ വ​ർ​ഷ​വും പ​ന്ത്ര​ണ്ട് ചീ​റ്റ​ക​ളെ ഇ​ന്ത്യ​യി​ൽ എ​ത്തി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ദ​ക്ഷി​ണ ആ​ഫ്രി​ക്ക​ൻ പ​രി​സ്ഥി​തി വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ സ്ഥി​രീ​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ൽ ഫെ​ബ്രു​വ​രി​യി​ൽ 12 ചീ​റ്റ​ക​ളെ എ​ത്തി​ക്കു​മെ​ന്ന് വ​നം​പ​രി​സ്ഥി​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു.

ചീ​റ്റ​ക​ളെ ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട്ടെ​ണ്ണ​ത്തി​നെ സെ​പ്റ്റം​ബ​റി​ൽ കു​നോ ദേ​ശീ​യ ഉ​ദ്യാ​ന​ത്തി​ൽ തു​റ​ന്നു​വി​ട്ടി​രു​ന്നു. ന​മീ​ബി​യ​യി​ൽ​നി​ന്ന് എ​ത്തി​യ ചീ​റ്റ​ക​ളെ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യാ​ണ് കു​നോ​യി​ൽ തു​റ​ന്നു​വി​ട്ട​ത്.
More in Latest News :