+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോലീസിന്‍റെ മാനസിക പീഡനം; യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി സ്റ്റേ​ഷ​ൻ ഉപരോധിച്ചു

കൊ​ല്ലം: പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. പോ​ലീ​സി​ന്‍റെ മാ​ന​സി​ക പീ​ഡ​നം മൂ​ല
പോലീസിന്‍റെ മാനസിക പീഡനം; യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി സ്റ്റേ​ഷ​ൻ ഉപരോധിച്ചു
കൊ​ല്ലം: പെ​ൺ​കു​ട്ടി​യെ ശ​ല്യം ചെ​യ്തെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ൽ യു​വാ​വ് ജീ​വ​നൊ​ടു​ക്കി. പോ​ലീ​സി​ന്‍റെ മാ​ന​സി​ക പീ​ഡ​നം മൂ​ല​മാ​ണ് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് ആ​രോ​പി​ച്ച് കു​ടും​ബം യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹ​വു​മാ​യി ച​വ​റ സ്റ്റേ​ഷ​ന് മു​മ്പി​ൽ പ്ര​തി​ഷേ​ധം ന​ട​ത്തി.

ച​വ​റ സ്വ​ദേ​ശി​യാ​യ അ​ശ്വ​ന്ത്(21) ആ​ണ് മ​രി​ച്ച​ത്. ത​ന്‍റെ മ​ക​ളെ ശ​ല്യം ചെ​യ്തെ​ന്ന് കാ​ട്ടി പോ​ലീ​സ് ക്യാ​മ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ശ്വ​ന്തി​നെ സ്റ്റേ​ഷ​നി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ര​ണ്ട് മ​ണി​ക്കൂ​റോ​ളം ചോ​ദ്യം ചെ​യ്ത ശേ​ഷം വി​ട്ട​യ​ച്ച അ​ശ്വ​ന്തി​നോ​ട് ഇ​ന്ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​ക​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​രു​ന്നു.

ഈ ​സം​ഭ​വ​ങ്ങ​ളി​ൽ മ​നം​നൊ​ന്ത് അ​ശ്വ​ന്ത് തൂ​ങ്ങി​മ​രി​ക്കു​ക​യാ​യി​രു​ന്നു. അ​ശ്വ​ന്തും യു​വ​തി​യും ത​മ്മി​ൽ പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഇ​യാ​ളെ സ്റ്റേ​ഷ​നി​ൽ വി​ളി​പ്പി​ച്ച​ത​റി​ഞ്ഞ് യു​വ​തി ഞ​ര​ന്പ് മു​റി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​താ​യും ഇ​വ​രു​ടെ സു​ഹൃ​ത്തു​ക്ക​ൾ വെ​ളി​പ്പെ​ടു​ത്തി.
More in Latest News :