+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കാ​മു​കി​യോ​ട് ക​ലി​പ്പ്; സ്വന്തം ആ​ഡം​ബ​ര കാ​ർ ക​ത്തി​ച്ച് യു​വാ​വ്

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ കാ​ഞ്ചീ​പു​ര​ത്ത് കാ​മു​കി​യോ​ടു​ള്ള ദേ​ഷ്യം തീ​ർ​ക്കാ​നാ​യി യു​വാ​വ് സ്വ​ന്തം കാ​ർ തീ ​വ​ച്ച് ന​ശി​പ്പി​ച്ചു. കാ​വി​ൻ എ​ന്ന 28 വ​യ​സു​കാ​ര​നാ​ണ് പ്ര​ണ​യ​ത്തി​ലെ ത​ർ​ക്ക​ത്ത
കാ​മു​കി​യോ​ട് ക​ലി​പ്പ്; സ്വന്തം ആ​ഡം​ബ​ര കാ​ർ ക​ത്തി​ച്ച് യു​വാ​വ്
ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ലെ കാ​ഞ്ചീ​പു​ര​ത്ത് കാ​മു​കി​യോ​ടു​ള്ള ദേ​ഷ്യം തീ​ർ​ക്കാ​നാ​യി യു​വാ​വ് സ്വ​ന്തം കാ​ർ തീ ​വ​ച്ച് ന​ശി​പ്പി​ച്ചു. കാ​വി​ൻ എ​ന്ന 28 വ​യ​സു​കാ​ര​നാ​ണ് പ്ര​ണ​യ​ത്തി​ലെ ത​ർ​ക്ക​ത്തി​നൊ​ടു​വി​ൽ ത​ന്‍റെ മേ​ഴ്സി​ഡി​സ് ബെ​ൻ​സ് ഡി ​ക്ലാ​സ് കാ​റി​ന് തീ ​വ​ച്ച​ത്.

മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​യ കാ​വി​ൻ, വ്യാ​ഴാ​ഴ്ച രാ​ത്രി​യോ​ടെ കാ​മു​കി​യു​മൊ​ത്ത് രാ​ജ​ക്കു​ളം ഗ്രാ​മ​ത്തി​ലെ ന​ദി​ക്ക​ര​യി​ലെ​ത്തി​യി​രു​ന്നു. കാ​റി​ൽ വ​ച്ചു​ണ്ടാ​യ ത​ർ​ക്ക​ത്തി​ൽ പ്ര​കോ​പി​ത​നാ​യ കാ​വി​ൻ, കാ​മു​കി​യോ​ട് പ്ര​തി​കാ​രം ചെ​യ്യാ​നാ​യി സ്വ​ന്തം കാ​റി​ന് തീ​യി​ടു​ക​യാ​യി​രു​ന്നു.

തീ ​പ​ട​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യെ വി​വ​ര​മ​റി​യി​ച്ചെ​ങ്കി​ലും ഇ​വ​ർ സ്ഥ​ല​ത്തെ​ത്തു​ന്ന​തി​ന് മു​മ്പാ​യി വാ​ഹ​നം പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
More in Latest News :