+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​ഡോ യാ​ത്ര​യി​ല്‍ സു​ര​ക്ഷാ സം​വി​ധാ​നം പ​രാ​ജ​യ​പ്പെ​ട്ടു: രാ​ഹു​ല്‍ ഗാ​ന്ധി

ശ്രീനഗർ: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ പോ​ലീ​സ് സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ആ​ളു​ക​ള്‍ കൂ​ട്ട​മാ​യി യാ​ത്ര​യി​ലേ​ക്ക് ത​ള്ളി​ക്ക​യ​റു
ജോ​ഡോ യാ​ത്ര​യി​ല്‍ സു​ര​ക്ഷാ സം​വി​ധാ​നം പ​രാ​ജ​യ​പ്പെ​ട്ടു: രാ​ഹു​ല്‍ ഗാ​ന്ധി
ശ്രീനഗർ: ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ പോ​ലീ​സ് സം​വി​ധാ​നം പൂ​ര്‍​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ആ​ളു​ക​ള്‍ കൂ​ട്ട​മാ​യി യാ​ത്ര​യി​ലേ​ക്ക് ത​ള്ളി​ക്ക​യ​റു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി.

യാ​ത്ര​യു​മാ​യി മു​ന്നോ​ട്ട് പോ​ക​രു​തെ​ന്ന് ത​ന്‍റെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​തോ​ടെ യാ​ത്ര ത​ത്ക്കാ​ല​ത്തേ​യ്ക്ക് നി​ര്‍​ത്തി​വ​യ്ക്കു​ക​യാ​യി​രു​ന്നു.

കാ​ഷ്മീ​രി​ലേ​ക്ക് ക​ട​ക്കു​മ്പോ​ള്‍ കൂ​ടു​ത​ല്‍ സു​ര​ക്ഷ ആ​വ​ശ്യ​മാ​ണ്. പെ​ട്ടെ​ന്ന് സു​ര​ക്ഷ പി​ന്‍​വ​ലി​ക്കാ​നു​ള്ള കാ​ര​ണം എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​വു​ന്നി​ല്ല.

നാ​ളെ മു​ത​ല്‍ യാ​ത്ര തു​ട​രേ​ണ്ട​തു​ണ്ട്. സു​ര​ക്ഷാ വീ​ഴ്ച ആ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്നെ​ന്നും രാ​ഹു​ല്‍ പ​റ​ഞ്ഞു.

കാ​ഷ്മീ​രി​ലെ ബ​നി​ഹാ​ലി​ല്‍ വ​ച്ചാ​ണ് ഇ​ന്ന് ഉ​ച്ച​യോ​ടെ യാ​ത്ര നി​ര്‍​ത്തി വ​ച്ച​ത്. ഇ​തി​ന് പി​ന്നാ​ലെ രാ​ഹു​ലി​നെ ബു​ള്ള​റ്റ് പ്രൂ​ഫ് കാ​റി​ല്‍ ജോ​ഡോ യാ​ത്ര​യു​ടെ ക്യാ​മ്പി​ലെ​ത്തി​ച്ചു.

സു​ര​ക്ഷ​യൊ​രു​ക്കാ​തെ ഇ​നി യാ​ത്ര തു​ട​രി​ല്ലെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ അ​റി​യി​ച്ചു.
More in Latest News :