പത്തനംതിട്ട: കൈപ്പട്ടൂരില്‍ സ്വകാര്യ ബസും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് എട്ടുപേര്‍ക്ക് പരിക്ക്. രാവിലെ 10.15ന് കൈപ്പട്ടൂര്‍ ഗവ. വിഎച്ച്എസ് സകൂളിന് മുന്‍പിലാണ് അപകടമുണ്ടായത്.
കോണ്‍ക്രീറ്റ് മിക്സിംഗുമായി വന്ന ലോറി വളവില്‍വച്ചു മറിയുകയായിരുന്നു. ഈ സമയം പത്തനംതിട്ടയില്‍ നിന്നും അടൂരിലേക്ക് പോവുകയായിരുന്ന ബസും അപകടത്തില്‍പെടുകയായിരുന്നു.
ബസിലുണ്ടായിരുന്ന ഒരു വയോധികയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു. സ്ഥലത്തെത്തിയ അഗ്നിരക്ഷാ സേനയും പോലീസും ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.