+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: മുഹമ്മദ് ഫൈസലിന്‍റെ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന മുന്‍ എംപി മുഹമ്മദ് ഫൈസലിന്‍റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി ശിക്ഷിച്ചിരുന്നു. ഇതോടെ അദ്ദേ
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ്: മുഹമ്മദ് ഫൈസലിന്‍റെ ഹര്‍ജി വെള്ളിയാഴ്ച സുപ്രീംകോടതിയില്‍
ന്യൂഡല്‍ഹി: ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന മുന്‍ എംപി മുഹമ്മദ് ഫൈസലിന്‍റെ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ കവരത്തി കോടതി ശിക്ഷിച്ചിരുന്നു. ഇതോടെ അദ്ദേഹത്തിന്‍റെ ലക്ഷദ്വീപ് ലോക്സഭാംഗത്വം റദ്ദായിരുന്നു.

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചെങ്കിലും കഴിഞ്ഞദിവസം കേരളാ ഹൈക്കോടതി മുഹമ്മദ് ഫൈസല്‍ അടക്കമുള്ള നാല് പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് തടഞ്ഞു. ദ്രുതഗതിയില്‍ തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ച നടപടിയില്‍ ഹൈക്കോടതി അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു.

തെരഞ്ഞെടുപ്പ് നടപടികളുമായി മുന്നോട്ട് പോകരുതെന്ന് ചൂണ്ടിക്കാട്ടി മുഹമ്മദ് ഫൈസലിന്‍റെ അഭിഭാഷകന്‍ ശശി പ്രഭു തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കിയിട്ടുണ്ട്. ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചതോടെ എംപി സ്ഥാനത്തിന് മുഹമ്മദ് ഫൈസൽ അര്‍ഹനാണെന്ന് കത്തില്‍ പറയുന്നു.
More in Latest News :