വാഷിംഗ്ടൺ ഡിസി: ഭീകര സംഘടനയായ ഐഎസിന്റെ മുതിര്‍ന്ന നേതാവ് അല്‍ സുഡാനി അമേരിക്കയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.
വടക്കന്‍ സൊമാലിയയില്‍ വച്ചാണ് ഏറ്റുമുട്ടല്‍ നടന്നതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റില്‍ അറിയിച്ചു.
പ്രസിഡന്റ് ജോ ബൈഡന്റെ ഉത്തരവനുസരിച്ച് യുഎസ് നടത്തിയ ഓപ്പറേഷനിൽ നിരവധി ഐഎസ് അംഗങ്ങളെ കൊലപ്പെടുത്തിയെന്നും സാധാരണക്കാർക്ക് ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആഫ്രിക്കയിലെ ഐഎസിന്റെ വളർച്ചയുടെ ബുദ്ധികേന്ദ്രം അൽ സുഡാനിയാണ്. കൂടാതെ അഫ്ഗാനിസ്ഥാനിൽ ഉൾപ്പെടെ ലോകമെമ്പാടുമുള്ള ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് ധനസഹായം കണ്ടെത്തിയിരുന്നതും അൽ-സുഡാനിയായിരുന്നു.