+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ഷ്ട്ര​പ​തി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​നി​റ​വി​ല്‍ ഡ​ല്‍​ഹി

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തി​ന്‍റെ സൈ​നി​ക ശ​ക്തി​യും സാം​സ്‌​കാ​രി​ക വൈ​വി​ധ്യ​വും വി​ളി​ച്ചോ​തു​ന്ന ച​ട​ങ്ങു​ക​ളോ​ടെ ഡ​ല്‍​ഹി​യി​ല്‍ 74ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ന്നു. ദേ​ശീ​യ യു​ദ്ധ സ്
രാ​ഷ്ട്ര​പ​തി ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​നി​റ​വി​ല്‍ ഡ​ല്‍​ഹി
ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്തി​ന്‍റെ സൈ​നി​ക ശ​ക്തി​യും സാം​സ്‌​കാ​രി​ക വൈ​വി​ധ്യ​വും വി​ളി​ച്ചോ​തു​ന്ന ച​ട​ങ്ങു​ക​ളോ​ടെ ഡ​ല്‍​ഹി​യി​ല്‍ 74-ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ന്നു. ദേ​ശീ​യ യു​ദ്ധ സ്മാ​ര​ക​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി പു​ഷ്പ​ച​ക്രം അ​ര്‍​പ്പി​ച്ച​തോ​ടെ​യാ​ണ് ച​ട​ങ്ങു​ക​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്.

ക​ര്‍​ത്ത​വ്യ​പ​ഥി​ല്‍ രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു ദേ​ശീ​യ പ​താ​ക ഉ​യ​ര്‍​ത്തി. തു​ട​ര്‍​ന്ന് 21 ഗ​ണ്‍ സ​ല്യൂ​ട്ടോ​ടെ പ​രേ​ഡ് തു​ട​ങ്ങി. ക​ര, നാ​വി​ക,വ്യോ​മ സേ​ന​ക​ളു​ടെ​യും വി​വി​ധ അ​ര്‍​ദ്ധ സൈ​നി​ക വി​ഭാ​ഗ​ങ്ങ​ളു​ടെ​യും മാ​ര്‍​ച്ച് ന​ട​ന്നു. ഈ​ജി​പ്ത് സാ​യു​ധ സേ​ന​യും ബാ​ന്‍​ഡ് സം​ഘ​വും പ​രേ​ഡി​ല്‍ പ​ങ്കെ​ടു​ത്തു.

സം​സ്ഥാ​ന​ങ്ങ​ളു​ടെ നി​ശ്ച​ല​ദൃ​ശ്യ​ങ്ങ​ളും പി​ന്നാ​ലെ​യെ​ത്തി. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളു​ടേ​തു​മാ​യി 17 പ്ലോ​ട്ടു​ക​ളും വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ​യും വ​കു​പ്പു​ക​ളു​ടേ​തു​മാ​യി ആറ് പ്ലോ​ട്ടു​ക​ളു​മാ​ണ് പ​രേ​ഡി​ല്‍ അ​ണി​നി​ര​ന്ന​ത്. പ്ലോ​ട്ടു​ക​ള്‍ ചെ​ങ്കോ​ട്ട​വ​രെ​യെ​ത്തി പൊ​തു ജ​ന​ങ്ങ​ള്‍​ക്ക് കാ​ണാ​ന്‍ സൗ​ക​ര്യ​മൊ​രു​ക്കി​യി​ട്ടു​ണ്ട്. 479 ക​ലാ​കാ​ര​ന്മാ​ര്‍ അ​വ​ത​രി​പ്പി​ച്ച വ​ര്‍​ണാ​ഭ​മാ​യ സം​ഗീ​ത നൃ​ത്ത വി​രു​ന്നും പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​യി.

ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ ഫ​ത്താ അ​ല്‍ സി​സി​യാ​യി​രു​ന്നു വി​ശി​ഷ്ടാ​തി​ഥി. സെ​ന്‍​ട്ര​ല്‍ വി​സ്ത​യു​ടെ നി​ര്‍​മാ​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍, ക​ര്‍​ത്ത​വ്യ​പ​ഥി​ലെ ശു​ചീ​ക​ര​ണ​ത്തൊ​ഴി​ലാ​ളി​ക​ള്‍, റി​ക്ഷ​ക്കാ​ര്‍, പാ​ല്‍, പ​ച്ച​ക്ക​റി വി​ല്‍​പ്പ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ സാ​ധാ​ര​ണ​ക്കാ​രാ​യ ആ​ളു​ക​ള്‍​ക്ക് ച​ട​ങ്ങി​ല്‍ പ്ര​ത്യേ​ക ക്ഷ​ണ​മു​ണ്ടാ​യി​രു​ന്നു. ക​ര്‍​ത​വ്യ​പ​ഥി​ലെ വി​ഐ​പി ഇ​രി​പ്പി​ട​ങ്ങ​ളി​ലി​രു​ന്ന് ഇ​വ​ര്‍ ച​ട​ങ്ങു​ക​ള്‍​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു.
More in Latest News :